2017-10-06 06:59:00

ദൈവവചനത്താല്‍ മുറിപ്പെടുക അനിവാര്യം - പാപ്പാ


ദൈവവചനത്താല്‍ മുറിയേണ്ടത് ഹൃദയത്തിന്‍റെ തികവില്‍ നിന്ന് അധരം സംസരിക്കുന്നതിന് അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

ലോകത്തിലെ 200 ഓളം പ്രദേശങ്ങളിലെ ബൈബിള്‍ സൊസൈറ്റികളുടെ ശൃംഖലയായ യുണൈറ്റെ‍ഡ് ബൈബിള്‍ സൊസൈറ്റികളുടെ” റിലേഷന്‍സ് കമ്മിറ്റിയുടെ 12 അംഗങ്ങളെ വത്തിക്കാനില്‍ വ്യാഴാഴ്ച(05/10/17) സ്വീകരിച്ചു സംബോധനചെയ്കയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നാം നിത്യജീവന്‍റെ വചനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെ വചനത്തിന്‍റെയും ദൈവത്തില്‍ നിന്നു പുറപ്പെട്ട് മാംസധരിച്ച വചനത്തിന്‍റെയും സത്യവചനത്തിന്‍റെയും പ്രബുദ്ധമാക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും സൗഖ്യമാക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന വചനത്തിന്‍റെയും സേവകരാണെന്ന് വിശദീകരിച്ച പാപ്പാ ആ വചനം പരക്കുന്നതിന് ഒത്തൊരുമിച്ചു ചരിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.








All the contents on this site are copyrighted ©.