സമാധാനത്തിനായി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടുന്നു.
തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (30/09/17) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ചു ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
“ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്, നമ്മുടെ ഈ കാലഘട്ടത്തില്‍ ഏറെ ആവശ്യമായിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |