2017-09-29 17:35:00

''വാര്‍ത്താവിനിമയത്തില്‍ സത്യം അതിപ്രധാനം''. മോണ്‍. വിഗണോ


2018-ലെ ആഗോളസ സാമൂഹ്യ സമ്പര്‍ക്കമാധ്യമ ദിനത്തിലേക്ക് ഫ്രാന്‍സീസ് പാപ്പാ തെരഞ്ഞെടുത്ത ''സത്യം നിങ്ങളെ സ്വതന്ത്രരാക്കും'' (യോഹ 8,32) എന്ന പ്രമേയവാക്യത്തിന്‍റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു, വത്തിക്കാന്‍ സാമൂഹ്യസമ്പര്‍ക്കമാധ്യമത്തിന്‍റെ കാര്യാലയത്തിന്‍റെ പ്രീ ഫെക്ട് മോണ്‍. ദാരിയോ വിഗണോ.

...ഇന്നെന്നപോലെ, എല്ലാക്കാലത്തും തെറ്റായ വാര്‍ത്തകളുണ്ടായിരുന്നു. ഏദെന്‍ തോട്ടത്തില്‍ സാത്താന്‍ നല്കിയ വാര്‍ത്തതന്നെ ഉദാഹരണം... എന്നാല്‍ ഫ്രാന്‍സീസ് പാപ്പാ ഈ പ്രമേയം തെരഞ്ഞെടുത്തതി ലൂടെ, സത്യത്തോടു ചേര്‍ന്നു നില്‍ക്കാന്‍ വേണ്ട പരിചിന്തനത്തിനും ധൈര്യത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തേജനമേകുകയാണ്.  കാരണം, ക്രിസ്തീയജീവിതത്തില്‍ സത്യം അടിസ്ഥാനപരമാണ്.  അത് മാധ്യമലോകത്ത് നിര്‍ണായകമാണെന്നത് സുവ്യക്തവുമാണ്.  ക്രിസ്തീയ മാധ്യമപ്രവര്‍ത്തനരംഗം ഈ രണ്ടുവസ്തുതകളും കണക്കിലെടുത്തുകൊണ്ടുള്ളതാണ്.  അതുകൊണ്ട്, ആധുനികമാധ്യമരംഗം അനിയന്ത്രിതമെന്നു മനസ്സിലാക്കുമ്പോഴും ക്രിസ്തീയ വാര്‍ത്താവിനിമയരംഗത്തെ നിയന്ത്രിക്കുന്നത് ഈ പ്രമേയവാക്യം തന്നെയാകണം.  പാപ്പാ തെരഞ്ഞെടുത്ത പ്രമേയവാക്യത്തെ അധികരിച്ച് അദ്ദേഹം തന്‍റെ അഭിപ്രായം വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ പങ്കുവച്ചു.

2018-ലെ 52-ാമത് ആഗോള സാമൂഹ്യസമ്പര്‍ക്ക മാധ്യമദിനം മെയ് 13-ാം തീയതിയാണ് ആചരിക്കപ്പെടുക.








All the contents on this site are copyrighted ©.