2017-09-29 11:51:00

യേശുവുമായുള്ള സമാഗമത്തിന്‍റെ ഫലം-പാപ്പായുടെ ട്വീറ്റ്


യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായി ജീവിതം സാരസാന്ദ്രമാകുമെന്ന് പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വ്യാഴഴ്ച (28/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം ആവര്‍ത്തിച്ചിരിക്കുന്നത്.

“യേശുവുമായുള്ള കൂടിക്കാഴ്ച നമ്മുടെ ജീവിതത്തില്‍ ഒരു നിര്‍ണ്ണായക വഴിത്തിരിവാകുകയും ജീവിതത്തിന് അത് അര്‍ത്ഥമേകുകയും ചെയ്യും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.