2017-09-27 11:46:00

സ്ത്രീവിവേചനത്തിനെതിരെ യു.എന്‍.-ല്‍ പരി. സിംഹാസനം


യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ മുപ്പത്താറാമതു സെഷനില്‍, സെപ്തംബര്‍ 25-ാം തീയതി നടന്ന ചര്‍ച്ചയിലാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിനു വേണ്ടി ജനീവയിലെ യു.എന്നിലെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ് സംസാരിച്ചത്.

സാമൂഹികവും സാമുദായികവുമായ വിഘടനവാദങ്ങള്‍ വ്യക്തികള്‍ക്ക് സമത്വം നിഷേധിക്കുമ്പോള്‍ അവിടെ സ്ത്രീകളും പെണ്‍കുട്ടികളും കൂടുതലായ വിവേചനത്തിന് ഇരകളാകുന്നു.  ഒപ്പം, ഇക്കാലഘട്ടത്തില്‍ കൂടുതലായിരിക്കുന്ന നിര്‍ബന്ധിത കുടിയേറ്റങ്ങളില്‍, സ്ത്രീകള്‍ ഏറെ അവമതിക്കപ്പെടുകയും, നിരവധിയായ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നു. അവരിലും വ്യക്തിയുടെ അന്തസ്സ് മാനിക്കപ്പെടുകയും പൗരാവകാശങ്ങള്‍ക്ക് അവര്‍ അര്‍ഹരാവുകയും ചെയ്യുക അവശ്യമാണ്.  അദ്ദേഹം ചൂണ്ടിക്കാട്ടി.    








All the contents on this site are copyrighted ©.