2017-09-26 06:48:00

സ്നേഹവും കൂട്ടായ്മയിലുള്ള ജീവിതവും-പാപ്പായുടെ ട്വീറ്റ്


യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ഉരകല്ല് കൂട്ടായ്മയിലുള്ള ജീവിതമാണെന്ന് പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച (25/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

“സ്നേഹം കൂടുതല്‍ യഥാര്‍ത്ഥവും ശക്തവുമാകുന്നത് അത് കൂട്ടായ്മയില്‍ ജീവിക്കപ്പെടുമ്പോഴാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ഞായറാ‌ഴ്ചത്തെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: “നീ ആനന്ദം പങ്കുവയ്ക്കുമ്പോള്‍ അതു പെരുകുന്നു”.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.