2017-09-25 12:17:00

ദൈവിക ഉപവിയുടെ ചൂളയില്‍ നിന്ന് ആര്‍ജ്ജിക്കേണ്ട സോദര സ്നേഹം


സഹോദരനെ സ്നേഹിക്കണമെങ്കില്‍ ആ സ്നേഹം ദൈവിക ഉപവിയുടെ ചൂളയില്‍ നിന്ന് പ്രാര്‍ത്ഥനയും ദൈവവചന ശ്രവണവും ദിവ്യകാരുണ്യസ്വീകരണവും വഴി ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന സ്വിസ് കാവല്‍ഭടന്മാര്‍ക്ക് (സ്വിസ് ഗാര്‍ഡ്സ്) സമ്പത്തികവും ഭൗതികവും സാങ്കേതികവുമായ സഹായമേകുന്ന അഭ്യുദയകാംക്ഷികളുടെ സംഘത്തിന്‍റെ അമ്പതോളം പ്രതിനിധികളെ വത്തിക്കാനില്‍ തിങ്കളാഴ്ച(25/09/17) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ സംഘത്തിന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അരൂപിയാല്‍ മുദ്രിതമാണെന്നത് അനുസ്മരിച്ച പാപ്പാ ഈ മനോഭാവം അധിഷ്ഠിതമായിരിക്കുന്നത് അയല്‍ക്കാരനെ സ്നേഹിക്കുക എന്ന സുവിശേഷാഹ്വാനത്തിലാണെന്ന് വിശദീകരിച്ചു.

വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യമായ പിളര്‍പ്പുകളും പിരിമുറുക്കങ്ങളും ഇല്ലാതാക്കാന്‍ ഈ മനോഭാവം സഹായിക്കുമെന്നും പാപ്പാ അനുസ്മരിച്ചു.

 








All the contents on this site are copyrighted ©.