2017-09-23 13:16:00

പ്രത്യാശയുടെ പ്രകാശം പരത്താന്‍ സല്‍പ്രവൃത്തികള്‍-പാപ്പാ


പ്രത്യാശയുടെ പ്രകാശം പരത്താന്‍ കഴിയണമെങ്കില്‍ നാം സല്‍പ്രവൃത്തികളില്‍ മുഴുകണമെന്ന് പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (23/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമടങ്ങിയിരിക്കുന്നത്..

“നാം ക്രിസ്തുവിനോടു വിശ്വസ്തരായിരിക്കുകയും നല്ലകാര്യങ്ങള്‍ ചെയ്യുകയും ചെയ്താല്‍ നമുക്ക് ദൈവത്തിന്‍റെ പ്രത്യാശയുടെ ദീപ്തി പരത്താന്‍ കഴിയും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.