2017-09-18 13:04:00

കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക-പാപ്പാ


ഭിന്ന കാരണങ്ങളാല്‍ യാതനകളനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനവുമായി ബന്ധമുള്ളതും ആര്‍ എന്‍ എസ് (RnS) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്നതുമായ “ പരിശുദ്ധാത്മാവില്‍ നവീകരണം” എന്ന ഇറ്റാലിയന്‍ സഭാപ്രസ്ഥാനം വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച “കുടുംബത്തിനായുള്ള കുടുംബങ്ങളു‌ടെ ദേശീയ തീര്‍ത്ഥാടനത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പി‌ട്ട് തെക്കെ ഇറ്റലിയിലെ പൊംപെയില്‍ ജപമാലനാഥയുടെ നാമത്തിലുള്ള  തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പൊന്തിഫിക്കല്‍ ഡെലേഗേറ്റ് ആയ ആര്‍ച്ച്ബിഷപ്പ് തൊമ്മാസൊ കപ്പൂത്തൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ ക്ഷ​ണം ഉള്ളത്.

പൊംപെയില്‍ ശനിയാഴ്ച (16/09/17) ഉച്ചതിരിഞ്ഞു നടന്ന ഈ പത്താമത് തീര്‍ത്ഥാടനത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു.

തൊഴില്‍രാഹിത്യം വിശ്വാസത്തെ പ്രതിയുള്ള പീഢനം എന്നിവമൂലം പരീക്ഷിക്കപ്പെടുന്ന കുടുംബങ്ങള്‍ക്കും മറ്റുയാതനകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുന്ന പാപ്പാ, അയര്‍ലണ്ടിന്‍റെ   തലസ്ഥാനമായ ഡബ്ലിനില്‍, 2018 ആഗസ്റ്റ് 22-26 വരെ നടക്കാന്‍പോകുന്ന ലോകകുടുംബസംഗമത്തിന് ഒരുക്കമെന്നോണം ഈ തീര്‍ത്ഥാടനം സംഘടിപ്പിക്കപ്പെട്ടതിന് സംഘാടകര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.