2017-09-16 10:37:00

''നിങ്ങള്‍ ആനന്ദത്തിന്‍റെ ദൂതരാണ്'': വിനോദഞ്ചാരപ്രവര്‍ത്തകരോട് പാപ്പാ


വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ സമ്മേളിച്ച, ടൂറിസംപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ഇറ്റാലിയന്‍ സംഘടന (ANESV) യിലെ ഏതാണ്ട് 120-ഓളം അംഗങ്ങളോടു സംസാരിക്കുകയായിരുന്നു പാപ്പാ.

വിനോദസഞ്ചാരികള്‍ക്കുവേണ്ടി, അവരുടെ യാത്രയെ ആനന്ദകരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവരെയും അവരോടൊപ്പം സന്നിഹിതരായിരുന്നില്ലെങ്കിലും, അവരുടെ കുടുംബാംഗങ്ങളെ, സഹപ്രവര്‍ത്തകരെ, പ്രത്യേകമായി കുട്ടികളെ, പ്രായമായവരെ, രോഗികളെ എന്നിവരെക്കൂടി ഹൃദ്യമായി  അഭിവാദ്യം ചെയ്തുകൊണ്ടാണ് അവരോടു പ്രഭാഷണം ആരംഭിച്ചത്:  ''നിങ്ങളുടെ പാത വിശ്വാസത്താല്‍ പ്രകാശിതമായിരിക്കുന്നതിന് ദൈവത്തിനു നന്ദി പറയുന്നു... നിങ്ങളുടെ യാത്രാ ഗ്രൂപ്പുകള്‍, ഇടവകഗ്രൂപ്പുകള്‍ എന്നിവരെല്ലാം കണ്ടുമുട്ടലിന്‍റെയും ജീവിതത്തിന്‍റെയും പ്രാര്‍ഥനയുടെയും നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്‍റെയും ആഗ്രഹമുള്ളവരും തുറവിയുള്ളവരുമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''.
 ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആഗോളതലത്തിലുള്ളവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നു പാപ്പാ ഉദ്ധരിച്ചു: ''നിങ്ങള്‍, ശരണവും പ്രത്യാശയും പരിപോഷിപ്പിക്കുന്നതിനു വിളിക്കപ്പെട്ടവരാണ്...  വാസ്തവത്തില്‍ നിങ്ങളുടെ ജീവിതത്തിലെ ദൈവവിളിയെന്നത് സൗന്ദര്യത്തിന്‍റെ ശുശ്രൂഷയാണ്.  ആത് ആനന്ദത്തിന്‍റെ തൊഴിലാണ്.   ഒരു ദൈവികദൗത്യമാണ്, മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ആരോഗ്യകരവും സംശുദ്ധവുമായ വിനോദം നല്‍കുക എന്നത്...  നിങ്ങള്‍ക്കു മാതൃസംരംക്ഷണം നല്‍കുന്ന പരിശുദ്ധ അമ്മയ്ക്കു നിങ്ങളെ ഭരമേല്‍പ്പിക്കുന്നു.  അവള്‍ എപ്പോഴും നിങ്ങളെ സഹഗമിക്കട്ടെ''.  തനിക്കുവേണ്ടി പ്രാര്‍ഥന യാചിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.  

 








All the contents on this site are copyrighted ©.