2017-09-11 13:02:00

കര്‍ദ്ദിനാള്‍ ദെ പാവൊളിസ് വൈദിക തീക്ഷണതയുടെ സാക്ഷി-പാപ്പാ


പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തികകാര്യവിഭാഗത്തിന്‍റെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വെലാസിയൊ ദെ പാവൊളിസിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

നിയമാദ്ധ്യാപകനെന്നനിലയിലും പരിശുദ്ധസിംഹാസനത്തിന്‍റെ പരമോന്നതകോടതിയുടെ കാര്യദര്‍ശി എന്ന നിലയിലും പരിശുദ്ധസിംഹാസനത്തിന്‍റെ  സാമ്പത്തികവിഭാഗത്തിന്‍റെ  മേധാവി എന്നനിലയിലും അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ഈ മേഖലകളിലെല്ലാം അദ്ദേഹം പൗരോഹിത്യ തീക്ഷണതയുടെയും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെയും സാക്ഷ്യം ഏകിയെന്ന് ശ്ലാഘിക്കുകയും വിശ്വസ്തസേവകര്‍ക്കുള്ള സമ്മാനം പരേതന്  ലഭിക്കുന്നതിനായി പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വാഴ്ത്തപ്പെട്ട ജോണ്‍ ബാപ്റ്റിസ്റ്റ് സ്കലബ്രീനിയുടെയും മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പരേതനായ കര്‍ദ്ദിനാള്‍ വെലാസിയൊ ദെ പാവൊളിസിന്‍റെ സഹോദനായ ആഞ്ചെലൊ ദെ പാവൊളിസിനാണ് പാപ്പാ അനുശോചന സന്ദേശം അയച്ചത്.

ശനിയാഴ്ചയാണ് (09/09/17) കര്‍ദ്ദിനാള്‍ വെലാസിയൊ ദെ പാവൊളിസ് റോമില്‍ മരണമടഞ്ഞത്. ദീര്‍ഘകാലം രോഗബാധിതനായിരുന്ന അദ്ദേഹത്തിന് 82 വയസ്സായിരുന്നു പ്രായം.

1935 സെപ്റ്റംബര്‍ 19 ന് ഇറ്റലിയിലെ സൊണ്ണീനൊ എന്ന സ്ഥലത്ത് ജനിച്ച കര്‍ദ്ദിനാള്‍ വെലാസിയൊ ദെ പാവൊളിസിന്‍റെ ജനനനം.

1961 മാര്‍ച്ച് 18ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2004 ഫെബ്രുവരി 21 ന് മെത്രാനായി അഭിഷിക്തനാകുകയും 2008 ഏപ്രില്‍ 12ന് ആര്‍ച്ചുബിഷപ്പായും 2010 നവമ്പര്‍ 20 ന് കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെടുകയും ചെയ്തു.

 








All the contents on this site are copyrighted ©.