2017-09-08 11:59:00

നഗരവത്ക്കരണം കാരണമാക്കുന്ന പരിസ്ഥിതിവിനാശം


ബാംഗ്ലാദേശ്, നീപ്പാള്‍, ഇന്ത്യ – മൂന്നു രാജ്യങ്ങളെയും അതിലെ നഗരങ്ങളെയും ബാധിച്ച വെള്ളപ്പൊക്കം.

പരിസ്ഥിതിയെ അവഗണിക്കുന്ന നഗരവത്ക്കരണമാണ് മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും വര്‍ദ്ധിച്ച കെടുതികള്‍ ഇന്ത്യയിലെ നഗരങ്ങളെ ബാധിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗത്തിന്‍റെ (UNICEF-United Nations International Children's Emergency Fund) നിരീക്ഷണം വെളിപ്പെടുത്തി. ആഗസ് 27-മുതല്‍ സെപ്തംബര്‍ ആദ്യവാരംവരെ നീണ്ടുനിന്നതായിരുന്നു പേമാരിയും വെള്ളപ്പൊക്കവും.

ആഗസ്റ്റുമാസത്തിന്‍റെ അവസാനത്തില്‍ ബാംഗ്ലാദേശിലും നീപ്പാളിലുമുണ്ടായ ശക്തമായ പേമാരിയും വെള്ളപ്പൊക്കവും ഇന്ത്യയിലെ മുമ്പൈപോലുള്ള നഗരങ്ങളെ ബാധിക്കാന്‍ കാരണമായത് പരിസ്ഥിതിയെ മാനിക്കാതെയുള്ള കെട്ടിട നിര്‍മ്മാണവും, ജലപാതകളെ നശിപ്പിച്ചുകൊണ്ടുള്ള ഭൂമി കൈയ്യേറ്റവുമാണെന്ന് യൂണിസെഫ് നിരീക്ഷിച്ചു.   നഗരത്തിന്‍റെ അംബരചുംബികളായ മന്ദിരങ്ങളിലും വലിയ കെട്ടിടസമുച്ചയങ്ങളിലും പാര്‍ക്കുന്നവര്‍ സുരക്ഷിതരാണെങ്കിലും താഴെ ചേരിപ്രദേശങ്ങളിലും മണ്‍കുടിലുകളിലും പാര്‍ക്കുന്ന അധികവും പാവങ്ങളാണ് വെള്ളപ്പൊക്കത്തിന്‍റെ കെടുതികള്‍ക്ക് ഇരകളാകുന്നതെന്ന് കുട്ടികള്‍ക്കായുള്ള യുഎന്‍ പ്രസ്ഥാനത്തിന്‍റെ പഠനങ്ങള്‍ വെളിപ്പെടുത്തി.

വെള്ളപ്പൊക്കം വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങള്‍ കൂടാതെ, വെള്ളപ്പൊക്കവും വെള്ളക്കെട്ടുമായി ബന്ധപ്പെട്ടു വന്നുകൂടുന്ന ചിക്കന്‍ഗുനിയ, ടെങ്കി, മഞ്ഞപ്പനിപോലുള്ള പകര്‍ച്ച വ്യാധികളും ഇന്ത്യന്‍ നഗരങ്ങളെയും നഗരപ്രാന്തങ്ങളെയും ഇന്നു സാരമായി ബാധിക്കുന്ന പാരിസ്ഥിതിക ദുന്തങ്ങളാണ്.   എന്നാല്‍ വെള്ളപ്പൊക്കം പേമാരിപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് അടിമകളാകുന്നതില്‍ നല്ലൊരു ശതമാനവും കുട്ടികളാണെന്നും യുനിസെഫിന്‍റെ പഠനങ്ങള്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.