2017-09-06 12:01:00

കൊളംബിയ യാത്രയ്ക്ക് ഒരുക്കമായി മാതൃസന്നിധിയില്‍ ഒരുപുഷ്പാര്‍ച്ചന


കൊളംബിയ അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് റോമിലെ മേരി മേജര്‍ ബസിലിക്കയിലെ ദൈവമാതൃസന്നിധിയിലെത്തി പാപ്പാ ഫ്രാന്‍സിസ് പുഷ്പാര്‍ച്ചന നടത്തി.

സെപ്തംബര്‍ 5-Ɔ൦ തിയതി പ്രാദേശിക സമയം വൈകുന്നേരം 5.30-നാണ് വത്തിക്കാനില്‍നിന്നും  5 കി. മി. അകലെയുള്ള ഭദ്രാസന ദേവാലയമായ മേരി മേജര്‍ ബസിലിക്കയിലെ ‘റോമിന്‍റെ രക്ഷിക’ (Salus Populi Romani) എന്ന അപരനാമത്താല്‍ വിഖ്യാതയായ പരിശുദ്ധ കന്യകാനാഥയുടെ  അള്‍ത്താരയിലെത്തി 20 മിനിറ്റോളം പാപ്പാ ഫ്രാന്‍സിസ് മൗനമായി പ്രാര്‍ത്ഥിച്ചത്. പ്രേഷിതയാത്രകള്‍ക്കുമുന്‍പും അതിനുശേഷവും റോമിലെ മേരി മേജര്‍ ബസിലിക്കയുടെ ചെറിയ അള്‍ത്താരയിലുള്ള ദൈവമാതാവിന്‍റെ ഈ പുരാതനമായ വര്‍ണ്ണനാചിത്രത്തിരുനടയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവാണ്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് ബുധനാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്തംബര്‍ 6-മുതല്‍ 11-വരെയാണ് പാപ്പായുടെ കൊളംബിയ യാത്ര.

ആദ്യപടി  നമുക്കെടുക്കാം!”    Let’s take the firt step!    Demos del primer paso! എന്നതാണ്  അനുരഞ്ജനത്തിനും സമാധാനത്തിനുമായുള്ള ഈ പ്രേഷിതയാത്രയുടെ ആപ്തവാക്യം .








All the contents on this site are copyrighted ©.