2017-09-05 17:02:00

‘‘സ്വാര്‍ഥം വെടിയാന്‍ സഹായിക്കുന്ന പ്രാര്‍ഥന’’: ഫ്രാന്‍സീസ് പാപ്പാ


ഷാലോം സമൂഹത്തിലെ അംഗങ്ങളായ കുടുംബങ്ങള്‍, യുവജനങ്ങള്‍ എന്നിവരുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍, സെപ്തംബര്‍ നാലാം തീയതി തിങ്കളാഴ്ച, മധ്യാഹ്നസമയത്ത് കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പാ.

ഈ സമൂഹത്തിലെ അംഗങ്ങളായ യുവജനങ്ങളോടു സംവദിക്കവേ, ജോണ്‍ എന്ന പേരുള്ള യുവാവിനുള്ള മറുപടിയായി പാപ്പാ ഇങ്ങനെ പറഞ്ഞു: ‘‘പ്രാര്‍ഥന, പങ്കുവയ്ക്കല്‍, സുവിശേഷപ്രഘോഷണം എന്നിവയിലൂടെ ജീവിതത്തിന് അര്‍ഥം കൈവരുന്നു.  ഈ മൂന്നു പദങ്ങള്‍ ശ്രദ്ധിക്കുക, ദൈവത്തെ പ്രാര്‍ഥനയില്‍ കണ്ടുമുട്ടുമ്പോള്‍ നാം നമ്മില്‍ നിന്നു പുറത്തുകടക്കുകയാണ്. സഹോദര ങ്ങളുമായി പങ്കുവയ്ക്കുന്നതിന് അപ്പോള്‍ നമുക്കു സാധിക്കുന്നു…  അതു നമ്മെ സുവിശേഷപ്രഘോഷണത്തിനു പ്രാപ്തരാക്കുന്നു’’.  ലൂക്കായുടെ സുവിശേഷ 15-ാമധ്യായത്തിലെ ധൂര്‍ത്തപുത്രന്‍റെ തിരിച്ചുവരവു കാത്തുനില്‍ക്കുന്ന പിതാവിന്‍റെ കരുണയെക്കുറിച്ച്, നീചപാപങ്ങള്‍ക്കടിമപ്പെട്ടുപോയ പുത്രനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന പിതാവിന്‍റെ കരുണയെക്കുറിച്ച്, ആ കരുണ തിരിച്ചറിയുന്ന പുത്രന്‍റെ, ‘‘ഞാന്‍ എഴുന്നേറ്റ് എന്‍റെ പിതാവിന്‍റെ അടുക്കലേക്കു പോകും’’ (വാ. 18) എന്ന വാക്കുകളെക്കുറിച്ച് എടുത്തു പറഞ്ഞുകൊണ്ട് കരുണയും സുവിശേഷപ്രഘോഷണവും തമ്മിലുള്ള ബന്ധത്തെ വിശദീകരിച്ചു.

വര്‍ഷങ്ങളോളം മയക്കുമരുന്നിനടിമയായിരുന്ന ബ്രസീല്‍സ്വദേശിയായ ഒരു യുവാവിനുള്ള മറുപടിയായി മയക്കുമരുന്നുപയോ ഗത്തിന്‍റെ തിക്തഫലങ്ങളെ പാപ്പാ ചൂണ്ടിക്കാട്ടി. ‘‘…അതു നമ്മുടെ വേരുകളെ ഇല്ലാതാക്കുകയാണ്. രക്തബന്ധങ്ങളുടെ, ചരിത്രത്തിന്‍റെ, വേരുകളെ ഇല്ലാതാക്കുന്നു. നമുക്കു നില യുറപ്പിക്കാന്‍ കഴിയാത്ത ഒരു ലോകത്തില്‍ വര്‍ത്തമാനകാലവും ഭൂതകാലവും പിഴുതു മാറ്റപ്പെടുന്ന, സ്വദേശത്തിനും കുടുംബത്തിനും, സ്നേഹജീവിതത്തിനും നമ്മെ അന്യരാക്കുന്ന ഒരു അവസ്ഥയിലെത്തിക്കുന്നു. ആ അവസ്ഥയില്‍ നിന്നു മുക്തരായി നമ്മുടെ വേരുകള്‍ വീണ്ടെടുത്തുകഴിഞ്ഞാല്‍ നമ്മുടെ വിളിയെ നമുക്കു തിരിച്ചറിയാന്‍ കഴിയും...’’

സന്ദേശം മുന്‍കൂട്ടി തയ്യാറാക്കാതെ, പാപ്പാ തന്‍റെ ചിന്തകളെ രസകരമായും ഏറെ സൗഹൃദത്തോടെയും സ്പാനിഷ് ഭാഷയില്‍ അവ തരിപ്പിച്ചപ്പോള്‍ സമൂഹം കരഘോഷത്തോടെയും ആഹ്ലാദാരവത്തോടെയും അതു സ്വീകരിച്ചു.  ഷാലോം കത്തോലിക്കാസമൂഹം സ്ഥാപിക്കപ്പെട്ടത് 1980-കളുടെ ആരംഭത്തോടെ ബ്രസീലിലെ ഫോര്‍ത്തലേസ്സയി ലാണ്.  ഇന്ന് വിവിധ ഭൂഖണ്ഡങ്ങളിലായി 3800-ഓളം പേര്‍, സുവിശേഷപ്രഘോഷണദൗത്യവുമായി ഈ സമൂഹത്തില്‍ അംഗങ്ങളായുണ്ട്.








All the contents on this site are copyrighted ©.