യേശു നമുക്കായി എന്നും ഹൃയം തുറന്നിട്ടിരിക്കുന്നുവെന്ന് പാപ്പാ.
ഈ ശനിയാഴ്ച (02/09/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യേശുവിന്‍റെ കരുണാസമ്പന്നമായ ഹൃദയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
“യേശു തുറന്നഹൃദയത്തോടുകൂടി നില്ക്കുന്നു: തന്‍റെ ഹൃദയത്തിലുള്ള കാരുണ്യം അവിടന്ന് ചൊരിയുന്നു. അവിടന്ന് പൊറുക്കുകയും ആശ്ലേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |