2017-09-01 17:30:00

''മാനവ ഐശ്വര്യം സൃഷ്ടിയുടെ സുസ്ഥിതിയോടുകൂടിയാണ്'': പാപ്പാ


ഓരോ മൂന്നുവര്‍ഷത്തിലൊരിക്കല്‍, സെപ്തംബര്‍1-Ɔ൦ തിയതി ആചരിച്ചുവരുന്ന സൃഷ്ടലോകത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തിലേയ്ക്കായി  ഫ്രാന്‍സീസ് പാപ്പായും എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍തലോമിയോയും ചേര്‍ന്നു പുറപ്പെടുവിച്ച സംയുക്തസന്ദേശത്തില്‍ ' ''മാനവാന്തസും ഐശ്വര്യവും സൃഷ്ടിയുടെ സുസ്ഥിതിയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു'' എന്നു പ്രസ്താവിക്കുന്നു.

''ഇന്നത്തെ ലോകം വിഷമമേറിയ ഒരു സാഹചര്യമാണ് നേരിടുന്നത്. പരിസ്ഥിതിയുടെ സന്തുലിതാ വസ്ഥ തകര്‍ക്കുന്ന വിധത്തില്‍, നമുക്കുള്ള പരിമിത ഭൂവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള ആഗ്രഹം വളര്‍ന്നുവരുന്നു. മനുഷ്യനും അവന്‍റെ സ്വഭാവിക പരിസ്ഥിതിയും ക്ഷയിച്ചുവരുന്നു... പരിസ്ഥിതിമാറ്റത്തിന്‍റെ പരിണിതഫലം ആദ്യം ബാധിക്കുക, ഈ ലോകത്തിലെ പാവപ്പെട്ടവരെയാണ്...''  അതിനാല്‍, സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി അധ്വാനിക്കുക എന്ന്  ഫ്രാന്‍സീസ് പാപ്പായും പാത്രിയര്‍ക്കീസ് ബെര്‍തൊലോമിയോയും ചേര്‍ന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്നു.








All the contents on this site are copyrighted ©.