2017-08-29 16:44:00

കൊസോവൊയില്‍ വി. മദര്‍ തെരേസയുടെ നാമത്തിലുള്ള പുതിയ ദേവാലയം


സെപ്തംബര്‍ അഞ്ചാംതീയതി, വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ ദിനത്തില്‍ കൊസോവോയിലെ പ്രിസ്തീന സിറ്റിയില്‍, വിശുദ്ധയുടെ  നിര്‍മിച്ചിട്ടുള്ള കത്തീഡ്രല്‍ കൂദാശ ചെയ്യുന്ന തിരുക്കര്‍മങ്ങള്‍ക്കായി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ കര്‍ദിനാള്‍ ഏണെസ്റ്റോ സിമോണിയെ നിയമിച്ചു.

നിയമനം അറിയിച്ചുകൊണ്ടുള്ള കത്തില്‍ വിശുദ്ധരുടെയിടയില്‍ വി. മദര്‍ തെരേസയുടെ നാമത്തിലും ദൃശ്യമായ ഒരിടമുണ്ടാകുന്നത് ഉചിതമാണെന്നും, പ്രിസ്തീനയില്‍ വിശുദ്ധയുടെ നാമത്തില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ വിശുദ്ധ ദേവാലയം വിശ്വാസികള്‍ക്കു ഒരുമിച്ചുകൂടാനും കൂദാശകള്‍ പരികര്‍മം ചെയ്യാനും ആരാധനയില്‍ പങ്കുചേരാനും മാത്രമല്ല, മദര്‍ തെരേസയുടെ ഏറ്റവുംപാവപ്പെട്ടവര്‍ക്കും ബലഹീനര്‍ക്കുംവേണ്ടി നിര്‍വഹിച്ചിട്ടുള്ള മഹത്തായ സേവനങ്ങളെ അനുസ്മരിക്കുന്നതിനും അനുകരിക്കുന്നതിനും ഇടം നല്‍കുകയാണ് എന്നു പാപ്പാ കുറിച്ചു.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് 2016 സെപ്തംബറിലാണ്. മദര്‍ തെരേസയുടെ ജന്മനാടായ അല്‍ബേനിയയില്‍ ജനിച്ച കര്‍ദിനാള്‍, 2016 നവംബറിലാണ് ഫ്രാന്‍സീസ് പാപ്പായില്‍ നിന്നു കര്‍ദിനാള്‍പട്ടം സ്വീകരിച്ചത്. 








All the contents on this site are copyrighted ©.