2017-08-28 16:40:00

''നീതി പുലരുന്ന സമൂഹനിര്‍മിതി ലക്ഷ്യമാക്കുക'': ഫ്രാന്‍സീസ് പാപ്പാ


നിയമനിര്‍മാണപ്രക്രിയയില്‍ പങ്കാളികളായ വിവിധ രാജ്യങ്ങളിലെ കത്തോലിക്കരായ പാര്‍ലമെന്‍റംഗങ്ങളുടെ അന്താരാഷ്ട്രകൂട്ടായ്മയെ വത്തിക്കാനില്‍ സ്വീകരിച്ചു ''സഭയുടെ ധാര്‍മികപ്രബോധനങ്ങളെ പിഞ്ചെന്നുകൊണ്ട് നീതി പുലരുന്ന സമൂഹനിര്‍മിതിക്കായി യത്നിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ അവരോട് ആഹ്വാനം ചെയ്തു.

ഇന്നത്തെ സാമൂഹ്യപ്രശ്നങ്ങളില്‍ സഭയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകളുണ്ടെങ്കിലും, സഭയുടെ ധാര്‍മിക, സാമൂഹ്യപ്രബോധനങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട്, കൂടുതല്‍ കരുണയും നീതിയുമുള്ള സമൂഹനിര്‍മിതിയ്ക്കായി പ്രതിബദ്ധതയുള്ളവരാകാന്‍ അവരെ പാപ്പാ ആഹ്വാ നം ചെയ്തു.  ''നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ അത് വിവിധതരത്തിലുള്ള രാഷ്ട്രീയവീക്ഷണങ്ങളെ സംവാദത്തിലേക്കു നയിക്കുന്നതിനുള്ള സേതുനിര്‍മിതിയാകണം... പ്രത്യേകിച്ചു നിസ്സ ഹായരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനംചെയ്യേണ്ടി വരുന്ന ഇന്നത്തെ ചുറ്റുപാടുകളില്‍. ...തികച്ചും മാനവികവും സ്വാഭാവിക പരിസ്ഥിതിയെ പരിഗണിക്കുന്നതുമായ ഒരു ക്രമം പ്രോത്സാഹിപ്പിക്കപ്പെടണം... സഹിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നീതിയും നന്മയും ലക്ഷ്യം വച്ചുകൊണ്ട്, യേശുവിന്‍റെ സുവിശേഷം സംവഹിക്കുന്നവരായിരിക്കുക''.  പാപ്പാ അവരോട് അഭ്യര്‍ഥിച്ചു.

2010-ല്‍ കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍, ബ്രിട്ടീഷ് പാര്‍ലമെന്‍റംഗമായിരുന്ന ലോഡ് ഡേവിഡ് ആള്‍ടെന്‍ എന്നിവരാല്‍ സ്ഥാപിതമായ International Catholic Legislators Network (ICLN) എന്ന ഈ അന്താരാഷ്ട്രശൃംഖല, നിയമനിര്‍മാതാക്കളായ കത്തോലിക്കരെ ഒരുമിപ്പിച്ച്, പൊതുനന്മയെ ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്.

2015, 2016 വര്‍ഷങ്ങളിലെന്ന പോലെ, ത്രികാലജപത്തിനുശേഷം അപ്പസ്തോലിക വസതിയിലെ ക്ലെമന്‍റൈന്‍ ശാലയിലാണ് പാപ്പയോടൊത്തുള്ള അവരുടെ കൂടിക്കാഴ്ചയ്ക്കു ഓഗസ്റ്റ് 27, ഞായറാഴ്ചയില്‍ വേദിയൊരുങ്ങിയത്.








All the contents on this site are copyrighted ©.