2017-08-26 13:02:00

പാപ്പായുടെ കൊളൊംബിയ സന്ദര്‍ശനം


തെക്കെ അമേരിക്കന്‍ നാടയ കൊളൊംബിയയില്‍ ഫ്രാന്‍സീസ് പാപ്പാ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനം അന്നാടിന്‍റെ സമാധാന പ്രക്രിയയ്ക്ക് നവവീര്യം പ്രദാനം ചെയ്യുമെന്ന് ഈ സന്ദര്‍ശനത്തിന്‍റെ പ്രാദേശികതലത്തിലുള്ള സംഘാടനച്ചുമതല വഹിക്കുന്ന ബിഷപ്പ് ഫാബിയൊ സുവെസ്ക്കൂന്‍ മൂത്തിസ്.

സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ ഫ്രാന്‍സീസ് പാപ്പാ കൊളൊംബിയായില്‍ നടത്താന്‍പോകുന്ന സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

“നമുക്ക് ആദ്യചുവടുവയ്ക്കാം” എന്നത് ആസന്നമായിരിക്കുന്ന ഈ സന്ദര്‍ശനത്തിന്‍റെ  മുദ്രാവക്യമായി സ്വികരിച്ചിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ബിഷപ്പ് മൂത്തിസ്, രാജ്യം അക്രമത്തിന്‍റെയും അനീതിയുടെയും അവസ്ഥകളെ പിന്നിലാക്കിക്കൊണ്ട് അനുരഞ്ജനത്തിന്‍റെയും പുനര്‍നിര്‍മ്മിതിയുടെയും പ്രഥമ ചുവട് വയ്ക്കേണ്ടത് അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയും പാപ്പായുടെ ഈ സന്ദര്‍ശനം കൊളൊംബിയായുടെ ഭാവിക്കും ജനങ്ങളു‌ടെ ഹൃദയത്തിനും ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.