2017-08-25 12:36:00

സിസ്റ്റര്‍ റൂത്തിന്‍റെ ജീവ ചരിത്രം കുട്ടികളെ പഠിപ്പിക്ക​ണം


പാക്കിസ്ഥാനില്‍ കുഷ്ഠരോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ജര്‍മ്മന്‍ വംശജയായ സന്ന്യാസിനി റൂത്ത് ഫവൂവിന്‍റെ (SR.RUTH PFAU) ജീവ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അന്നാട്ടിലെ ക്രൈസ്തവസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുഷ്ഠരോഗികള്‍ക്ക് സിസ്റ്റര്‍ റൂത്ത് നല്കിയ മഹത്തായ സേവനം എന്നും അനുസ്മരിക്കപ്പെടുന്നതിനാണ് ഇതെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി.

എണ്‍പത്തിയേഴാമത്തെ വയസ്സില്‍ ഇക്കഴിഞ്ഞ പത്താം തിയതി (10/08/2017) പാക്കിസ്ഥാനില്‍വച്ചു മരണമടഞ്ഞ സിസ്റ്റര്‍ റൂത്തിനെ പാക്കിസ്ഥാനിലെ മദര്‍ തെരേസ എന്ന് അന്നാട്ടിലെ സഭയുടെ യുവജനവികസന സംഘത്തിന്‍റെ മേധാവി ഷാഹിദ് റഹ്മത്ത് വിശേഷിപ്പിച്ചു.

സിസ്റ്റര്‍ റൂത്തിന്‍റെ ജീവചരിത്രം പാഠ്യ പദ്ധതിയില്‍ ചേര്‍ക്കുന്നത് ഈ സഹോദരി മുറുകെപ്പിടിച്ചിരുന്ന നരകുലത്തോടുള്ള സ്നേഹം, സമത്വം സാഹോദര്യം എന്നീ മൂല്യങ്ങള്‍ തങ്ങളു‌ടെ മക്കള്‍ക്കു പകര്‍ന്നു നല്കാന്‍ ഉചിതമായ ഒരു മാര്‍ഗ്ഗമാണ് എന്ന് അദ്ദേഹം പറഞ്ഞു.

 








All the contents on this site are copyrighted ©.