2017-08-25 12:27:00

സഭകളുടെ ലോകസമിതിയുടെ സെക്രട്ടറി ജനറല്‍ വത്തിക്കാനില്‍


സഭകളുടെ ലോകസമിതിയുടെ, അഥവാ, ഡബ്ലിയു സി സി (WCC) എന്ന ചിരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന സംഘടനയുടെ പൊതുകാര്യദര്‍ശിയായ (സെക്രട്ടറി ജനറല്‍) ലൂതറന്‍ സഭാവൈദികന്‍ ഉലവ് ഫിക്സ് ട്വൈറ്റിന്(OLAV FIKSE TVEIT) മാര്‍പ്പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

വ്യാഴാഴ്ച (24/08/17) ആയിരുന്നു ഫ്രാന്‍സീസ് പാപ്പായുമായുള്ള ഈ കൂടിക്കാഴ്ച.

ഡബ്ലിയു സി സിയുടെ കേന്ദ്രസമിതിയുടെ മോഡറേറ്റര്‍,  കെനിയ സ്വദേശിനി, ശ്രീമതി ആഗ്നസ് അബുവോമും വൈദികന്‍ ട്വൈറ്റിനൊപ്പം ഉണ്ടായിരുന്നു.

2010 ജനുവരി ഒന്നിനാണ് ഉലവ് ഫിക്സ് ട്വൈറ്റ് ഡബ്ലിയു സി സിയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തത്. ആഗ്നസ് അബുവോം 2013 നവമ്പറിലാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.

1948 ല്‍ രൂപീകൃതമായ സഭകളുടെ ലോകസമിതി, കത്തോലിക്കാസഭയൊഴികെയുള്ള, 350ഓളം ക്രൈസ്തവസഭാവിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ്








All the contents on this site are copyrighted ©.