2017-08-25 12:48:00

ഭ്രൂണഹത്യയ്ക്കെതിരെ ചിലിയിലെ മെത്രാന്മാര്‍


തെക്കെ അമേരിക്കന്‍ നാടായ ചിലിയില്‍ ഭ്രൂണഹത്യ നിയമാനുസ‍തമാക്കുന്ന നിയമത്തിനെതിരെ പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിലാണെങ്കില്‍ത്തന്നെയും ഭ്രൂണഹത്യ അനുവദിക്കുന്നത് അജാതശിശുക്കളില്‍ ചിലരുടെ ജീവനുള്ള അവകാശം സര്‍ക്കാര്‍ സംരക്ഷിക്കാതിരിക്കുന്നതു തന്നെയാണെന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തുന്നു.

സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുക, ഭ്രൂണത്തിന് വൈകല്യമുണ്ടായിരിക്കുക, ബലാല്‍സംഗത്താല്‍ ഗര്‍ഭം ധരിക്കപ്പെടുക എന്നീ മൂന്ന് അവസ്ഥകളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതാണ് പുതിയ നിയമം.

വേദനാജനകവും ക്ലേശകരവുമായ അവസ്ഥകള്‍ക്ക് ഒരു പരിഹാരമായി ഭ്രൂണഹത്യയെ കാണരുതെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ആത്മദാനമാണ് സന്തോഷത്തിനുള്ള ഏക നിയമെന്നും മെത്രാന്മാര്‍ പറയുന്നു.

മാര്‍പ്പാപ്പായുടെ സന്ദര്‍ശനം പാര്‍ത്തിരിക്കുന്ന ഒരു നാടാണ് ചിലി. 2018 ജനുവരി 15 മുതല്‍ 18 വരെയായിരിക്കും ഫ്രാന്‍സീസ് പാപ്പാ അന്നാട് സന്ദര്‍ശിക്കുക. 








All the contents on this site are copyrighted ©.