2017-08-25 10:52:00

ചിലി പെറു – അപ്പോസ്തോലിക സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ചു


ചിലി പെറു – അപ്പോസ്തോലിക 2018 ജനുവരി 15-മുതല്‍ 21-വരെ തിയതികളില്‍... 
ആദ്യഘട്ടം ചിലിയിലേയ്ക്കും, രണ്ടാം ഘട്ടം പെറുവിലേയ്ക്കുമായിട്ടാണ് 2018 ജനുവരിമാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് പര്യടനം നടത്തുന്നത്.

ചിലി അപ്പസ്തോലിക സന്ദര്‍ശനം   2018 ജനുവരി 15-മുതല്‍ 18-വരെ തിയതികളിലാണ് ചിലി സന്ദര്‍ശനം. സമാധാനത്തിന്‍റെ സന്ദേശവുമായി പാപ്പാ ഫ്രാന്‍സിസ് കവികളുടെ നാടെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ചിലിയിലേയ്ക്ക് ആദ്യഘട്ട പര്യടനം നടത്തും. സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു,” (My peace I give you. Mi paz les doy!) വിശുദ്ധ യോഹന്നാന്‍റെ സുവിശേഷവാക്യം  (യോഹ. 14, 27) രാജ്യത്തെ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ സ്വീകാര്യമാണെന്ന് ചിലിയുടെ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു.   തെക്കന്‍ ശാന്തസമുദ്രത്തെ തൊട്ടുരുമ്മി കിടക്കുന്ന തീര രാജ്യത്തെ പേപ്പല്‍ നിറം ചേര്‍ത്ത മഞ്ഞക്കുരിശില്‍  ചിത്ര സംയോജനംചെയ്തിരിക്കുന്നു. ചുവപ്പ് ചിലിയുടെ ദേശീയ നിറമാണ്. ആപ്തവാക്യത്തിനു കീഴില്‍ പാപ്പായുടെ കൈയ്യൊപ്പും ഉല്‍ച്ചേര്‍ത്തിരിക്കുന്നു.

പെറു അപ്പസ്തോലികയാത്ര   2018 ജനുവരി 18-മുതല്‍ 21-വരെയാണ് പെറു അപ്പസ്തോലിക സന്ദര്‍ശനം. ചിലിയില്‍നിന്നും അയല്‍രാജ്യമായ പെറുവിലേയ്ക്കു പാപ്പായുടെ സന്ദര്‍ശനം ഒരു തുടര്‍യാത്രയാണ്. പ്രത്യാശയില്‍ ഒന്നായി...! (United for Hope.  Unidos por la esperanza!) എന്നതാണ് പെറു അപ്പോസ്തോലിക യാത്രയുടെ ആദര്‍ശവചനം.   പെറിവിലെ ജനങ്ങളുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസാമീപ്യമാണ് ചിഹ്നത്തിന്‍റെ ആദ്യഭാഗം. മഞ്ഞയും ചുവപ്പും വത്തിക്കാന്‍റെയും പെറുവിന്‍റെയും ദേശീയ നിറങ്ങള്‍ പ്രത്യാശയുടെ തുറന്ന കരങ്ങളും മനസ്സുമായി രൂപപ്പെടുത്തിയിരിക്കുന്നു. ചുവപ്പം വെള്ളയും പെറുവിന്‍റെ പതാകയെ പ്രതിനിധാനം ചെയ്യുന്നുണ്ട്.  ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതപര്യടനം പെറുവിലെ പ്രത്യാശ വളര്‍ത്തുന്ന ഐക്യത്തിന്‍റെ ഉത്സവമായിരിക്കുമെന്ന് പെറൂവിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വെളിപ്പെടുത്തി.

ആഗസ്റ്റ് 21-നു പുറത്തുവിട്ട വത്തിക്കാ‍ന്‍റെ പ്രസ്താവനയാണ് ചിലി, പെറു അപ്പോസ്തോലിക യാത്രയുടെ സ്ഥിരീകരണം നടത്തിയത്. 
Illustration : Montage of the Emblems of the Apostolic visits to Chile and Peru.








All the contents on this site are copyrighted ©.