2017-08-24 09:01:00

ഇറ്റലിയില്‍ വീണ്ടും ഭൂമികുലുക്കം പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു


ഇറ്റലിയുടെ തെക്കന്‍ നഗരമായ നേപ്പിള്‍സിനോടു ചേര്‍ന്നു കിടക്കുന്ന ഇസ്കിയ ദ്വീപിലായിരുന്നു ഇത്തവണ ഭൂമികുലുക്കം.

ആഗസ്റ്റ് 23-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തെക്കെ ഇറ്റലിയിലെ നേപ്പിള്‍ നഗരത്തോടു ചേര്‍ന്നുള്ള  ഇസ്ക്കിയ ദ്വീപിലുണ്ടായ ഭൂമികുലുക്കത്തെക്കുറിച്ച് പാപ്പാ പരാമര്‍ശിക്കുകയും ദുഃഖം രേഖപ്പെടുത്തുയും ചെയ്തത്.

രണ്ടു പേര്‍ മരണടയുകയും നൂറിലധികം പേര്‍ക്ക് പരിക്കുപറ്റുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുയും ചെയ്ത ഭൂമികുലുക്കത്തില്‍പ്പെട്ടവരെ തന്‍റെ സാന്ത്വന സാമീപ്യം പാപ്പാ അറിയിച്ചു. മരണമടഞ്ഞവര്‍ക്കും മുറിപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, അതുപോലെ വീടുകള്‍ നഷ്ടമായവര്‍ക്കുവേണ്ടിയും  പ്രാര്‍ത്ഥിക്കണമെന്ന് ബുധനാഴ്ചകളില്‍ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് എത്തിയ ആയിരങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു.

തെക്കെ ഇറ്റലിയില്‍ നേപ്പിള്‍സിനോടു ചേര്‍ന്ന ഉല്‍ക്കടലിലുള്ള ഇസ്കിയ ദ്വീപില്‍  ആഗസ്റ്റ് 21-Ɔ൦ തിയതി തിങ്കളാഴ്ച  രാത്രിയാണ്  4.2  റിക്ടര്‍ സ്കെയിലില്‍ ഭൂമികുലുക്കമുണ്ടായത്. ഒരു വേനല്‍ വിശ്രമകേന്ദ്രമായ ചെറുദ്വീപില്‍ അപ്രതീക്ഷിതമായി ആഞ്ഞടിച്ച ഭൂമികുലുക്കമാണ് ഇറ്റലിയെ ഇത്തവണ അമ്പരപ്പിച്ചത്. 








All the contents on this site are copyrighted ©.