2017-08-23 13:24:00

9-ാമത് ആഗോള കുടുംബ സമ്മേളനം ഡബ്ലിനില്‍


ആഗോള കുടുംബസമ്മേളനത്തിനു ഡബ്ലിനില്‍ വേദിയൊരുങ്ങുന്നു

കുടുംബത്തിന്‍റെ സുവിശേഷം: ലോകത്തിന് ആനന്ദം എന്ന വിഷയവുമായി ഒമ്പതാമത് ആഗോള കുടുംബ സമ്മേളനത്തിന് ഡബ്ലിനില്‍ വേദിയൊരുങ്ങുന്നു.  വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹസാഫല്യമായി മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കുടുംബസംഗമം, അതിന്‍റെ ഒമ്പതാമത് രാജ്യാന്തരസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് 2018 ഓഗസ്റ്റ് 21 മുതല്‍ 26 വരെയാണ്..  അതിനായുള്ള തയ്യാറെടുപ്പുകള്‍, സമ്മേളനത്തിന് കൃത്യം ഒരു വര്‍ഷം അവശേഷിക്കെ അയര്‍ലണ്ടില്‍ ആഗസ്റ്റ് 21-ന് ആരംഭം കുറിച്ചു.

 ഈ ആഗോള കുടുംബസമ്മേളനം സംഘടിപ്പിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും, അമോ റിസ് ലെത്തീസ്യ, (സ്നേഹത്തിന്‍റെ സന്തോഷം) എന്ന അപ്പസ്തോലികപ്രബോധനത്തിന്‍റെ ആഴമായ ചര്‍ച്ചകളിലേക്കു കടക്കണമെന്ന് ഫ്രാന്‍സീസ് പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നതും കണക്കിലെടുത്തു കൊണ്ടുള്ള തയ്യാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. '' ഇതാദ്യമായിട്ടാണ് ഈയൊരു സമ്മേളനത്തിന്‍റെ സംഘാടകസമിതി, ലോകമാസകലമുള്ള മെത്രാന്‍ സമിതിയില്‍ നിന്ന് വിവിധ ടീമുകളെ വിളിച്ചുകൂട്ടുന്നത്... സംഘാടകര്‍ ഒരു അമോറിസ് പ്രോഗ്രാമും തയ്യാറാക്കിയിരിക്കുന്നു...  നമുക്കു കുടുംബത്തെക്കുറിച്ച് സംസാരിക്കാം. നാമൊരു കുടുംബമാണ്, സ്നേഹത്തിന്‍റെ സന്തോഷത്തില്‍ ആരംഭിക്കുന്ന ഒരു യാത്രയാണിത്''.  ഈ രാജ്യാന്തരകുടുംബസമ്മേളനത്തിന്‍റെ ഒരുക്കത്തിനുവേണ്ടിയുള്ള ടീമംഗവും ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ കുടുംബങ്ങളുടെ അജപാലനശ്രദ്ധയക്കുവേണ്ടിയുള്ള കാര്യാലയത്തിന്‍റെ ഡയറക്ടറുമായ ഫാ. പാവൊളോ ജെന്തീലി വിശദീകരിച്ചു.

ഈ സമ്മേളനത്തിലെ പ്രധാന പരിപാടികള്‍ ഓഗസ്റ്റ് 21-നു അയര്‍ലണ്ടിലെ എല്ലാ രൂപതകളിലും നടക്കുന്ന ഉദ്ഘാടനപരിപാടികള്‍, 22 മുതല്‍ 24 വരെയുള്ള അന്താരാഷ്ട്രകോണ്‍ഗ്രസ്, 25-ന് കുടും ബോത്സവം, 26-ാം തീയതിയില്‍ സമ്മേളനത്തിന്‍റെ സമാപനത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാബലി എന്നിവയാണ്.








All the contents on this site are copyrighted ©.