2017-08-18 13:22:00

ലോക ജീവകാരുണ്യദിനം ആഗ്സ്റ്റ് 19


സംഘര്‍ഷവേദികളില്‍ കുടുങ്ങിയ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ മേധാവി, സെക്രട്ടറിജനറല്‍, അന്തോണിയൊ ഗുട്ടേരെസ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.

അനുവര്‍ഷം ആഗസ്റ്റ് 19ന് ആചരിക്കപ്പെടുന്ന ലോക ജീവകാരുണ്യപ്രവര്‍ത്തന ദിനത്തോടനുബന്ധിച്ച് (WORLD HUMANITARIAN DAY)  ഇക്കൊല്ലം നല്കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ അഭ്യര്‍ത്ഥനയുള്ളത്.

സംഘര്‍ഷവേദികളില്‍ കഴിയുന്ന പൗരന്മാരോടും അവര്‍ക്ക് ജീവന്‍ പണയംവച്ചുപോലും ആരോഗ്യസേവനവും ഇതരസഹായങ്ങളും നല്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഐക്യരാഷ്ട്രസഭയോടു ഒന്നുചേരാനും അന്തോണിയൊ ഗുട്ടേരെസ് സര്‍ക്കാരുകളെ ക്ഷണിക്കുന്നു.

പൗരന്മാരെ സംഘര്‍ഷങ്ങളുടെ, യുദ്ധങ്ങളുടെ, ആക്രമണങ്ങളുടെ ലക്ഷ്യമാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം.

 

 








All the contents on this site are copyrighted ©.