2017-08-12 12:52:00

ഖനന വ്യവസായത്തിലെ അധാര്‍മ്മികതയ്ക്കെതിരെ കാനഡയിലെ മെത്രാന്മാര്‍


പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നവിധത്തിലുള്ള ഖനന വ്യവസായങ്ങള്‍ക്കെതിരെ കാനഡയിലെ കത്തോലിക്കാമെത്രാന്മാര്‍ ശബ്ദമുയര്‍ത്തുന്നു.

ലത്തീനമേരിക്കയിലായാലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലായാലും ഖനനവ്യവസായരംഗത്തെ അനീതിപരമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലയെന്ന് മെത്രാന്മാര്‍ വ്യക്തമാക്കുന്നു.

കാനഡയിലെ ഖനനവ്യവസായ ശാലകള്‍ അന്യനാടുകളില്‍ നടത്തുന്ന പ്രകൃതിസൗഹൃദമല്ലാത്തതും മനുഷ്യാവകാശധ്വംസനപരങ്ങളുമായ ഖനന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഡഗ്ലസ് ക്രോസ്ബി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ത്രുദേവുവിനെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്.

സമയം അതിക്രമിക്കുന്നതിനുമുമ്പ് സത്വര നടപടികള്‍ സ്വീകരിക്കാനും മെത്രാന്‍ സംഘം കാനഡയുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 








All the contents on this site are copyrighted ©.