2017-08-12 12:45:00

യുവജനശാക്തീകരണം- വിശ്വശാന്തിക്ക്, യു.എന്‍ മേധാവി


സംഘര്‍ഷങ്ങള്‍ തടയുന്നതിനും ലോകസമാധാനം സംസ്ഥാപിക്കുന്നതിനും നിര്‍ണ്ണായകപങ്കുവഹിക്കാന്‍ യുവജനശാക്തീകരണത്തിന് കഴിയുമെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി, സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസ്.

ആഗസ്റ്റ് 12ന്, ശനിയാഴ്ച (12/08/17) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് നല്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

2030 നുള്ളില്‍ സ്ഥായിയായവികസനം എന്ന ലക്ഷ്യം ഫലപ്രദമാംവിധം കൈവരിക്കണമെങ്കില്‍ സര്‍ക്കാരുകള്‍ യുവജനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടേരെസ് പറയുന്നു.

യുവജനം സമാധാനസംസ്ഥാപന പ്രക്രിയയില്‍ എന്നതാണ് ഇക്കൊല്ലത്തെ യുവജനദിനാചരണത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

അനുവര്‍ഷം ആഗസ്റ്റ് 12 അന്താരാഷ്ട്രയുവജനദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1999 ഡിസമ്പര്‍ 17 നാണ് തീരുമാനിച്ചത്.

    

 
All the contents on this site are copyrighted ©.