2017-08-11 11:12:00

ഹൈത്തിയിലെ സഭയ്ക്ക് 20 ലക്ഷം ഡോളറിന്‍റെ സഹായം


2010ലെ ഭൂകമ്പത്തിന്‍റെയും 2016 ലെ മാത്യു ചുഴലിക്കാറ്റിന്‍റെയും കെടുതികള്‍ ഇപ്പോഴും അനുഭവിക്കുന്ന കരീബിയന്‍ നാടായ ഹൈത്തിയ്ക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍ സംഘം 20 ലക്ഷം ഡോളര്‍, 13 കോടിയോളം രൂപ സംഭാവനചെയ്തിരിക്കുന്നു.

തകര്‍ന്ന ദവാലയങ്ങളുടെ പുനര്‍നിര്‍മ്മാണം, ചുഴലിക്കാറ്റ് വന്‍ നാശനഷ്ടംവിതച്ച 4 ഇടവകകളില്‍ നിന്നുള്ള 400ഓളം അജപാലനപ്രവര്‍ത്തരുടെ പരിശീലനം തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും.

ലത്തീനമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 38 കോടിയില്‍പ്പരം രൂപയ്ക്കു തുല്യമായ തുക അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കമെത്രാന്‍സംഘം ഇതുവരെ സംഭാവനചെയ്തിട്ടുണ്ട്. 








All the contents on this site are copyrighted ©.