2017-08-11 11:09:00

മതബോധനം ഒരു ദൗത്യം-ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല


മതബോധനം ഒരു ദൗത്യമാണെന്നും, അതുകൊണ്ടുതന്നെ, സമ്പൂര്‍ണ്ണ ജീവിത സമര്‍പ്പ​ണം അതിലടങ്ങിയിരിക്കുന്നുവെന്നും നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.

ഫിലിപ്പീന്‍സീലെ കത്തോലിക്കാ മതബോധകരുടെ നവസംഘത്തെ അന്നാടിന്‍റെ തലസ്ഥാനമായ മനിലയില്‍ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

മതബോധനത്തെ ഒരു തൊഴിലായി കാണ്ടാല്‍ മതബോധകര്‍ പ്രതിഫലത്തിന്‍റെ പ്രലോഭനത്തില്‍ നിപതിക്കുമെന്ന് മുന്നറിയിപ്പു നല്കിയ ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല അതിനെ ഒരു ദൗത്യമായി കാണാന്‍ പ്രചോദനം പകര്‍ന്നു. 
All the contents on this site are copyrighted ©.