2017-08-10 09:28:00

‘അഭയാര്‍ത്ഥികള്‍ക്ക് വീടൊരുക്കാന്‍’ ആഗോള സംഗീതക്കൂട്ടായ്മ


കലാലോകത്തെ കൂട്ടിയിണക്കുന്ന ആംനസ്റ്റി ഇന്‍റെര്‍നാഷണലിന്‍റെ സാമൂഹികപദ്ധതിയില്‍ സഹകരിച്ചുകൊണ്ട് ഇന്ത്യയിലെ പ്രശ്തമായ റോക്ക് ബാന്‍ഡ് “ഫോസ്സില്‍സും”  അഭയാര്‍ത്ഥികള്‍ക്കു വീടൊരുക്കാന്‍ രംഗത്തിറങ്ങും.

സര്‍ക്കാരേതര മനുഷ്യാവകാശ സംഘട, Amnesty International-നോടു സഹകരിച്ചചാണ് വിശ്വത്തര സംഗീതജ്ഞന്മാര്‍ ‘അഭയാര്‍ത്ഥികള്‍ക്കൊരു വീട്’   “Give a home!” എന്ന പേരില്‍ ലോകവ്യാപകമായ പരിപാടികള്‍ സജ്ജമാക്കുന്നത്. ജൂണ്‍ 20-ന് യുഎന്നിന്‍റെ ആഗോള അഭയാര്‍ത്ഥി ദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതി സെപ്തംബര്‍ 20-ന് ലോകത്തെ വന്‍നഗരങ്ങളുടെ വിവിധ വേദികളിലും സമൂഹങ്ങളിലും യാഥാര്‍ത്ഥ്യമാകും. ഈ പരിപാടിയില്‍ ആയിരത്തിലധികം സംഗീതജ്ഞര്‍ പങ്കെടുക്കും. 
ആഗസ്റ്റ് 9-Ɔ൦ തിയതി ബുനാഴ്ച പുറത്തുവിട്ട ആംനേസ്റ്റിയുടെ പ്രസ്താവന വെളിപ്പെടുത്തി.

ഇന്ത്യയിലെ പ്രശസ്തമായ “ഫോസില്‍സ്” Fossils എന്ന ബംഗാളി ബാന്‍ഡ് അഭയാര്‍ത്ഥികളെ പിന്‍തുണയ്ക്കുന്നതിനുള്ള ധനശേഖരാര്‍ത്ഥം പരിപാടിയുമായി കല്‍ക്കട്ട നഗരത്തില്‍ അന്നാളില്‍ അരങ്ങേറും. വിഷിംങ്ടണ്‍ ഡി.സി.-യില്‍ ഏദ് ഷീരനും,
കേപ് ടൗണില്‍ Freshly Ground,  ലണ്ടനില്‍ Daughter & Kate Tempest-ഉം Jesse & Joy മെക്സിക്കോ നഗരത്തിലും  ആംനേസ്റ്റി ഇന്‍റെര്‍നാഷണലിനോടു സഹകരിച്ച് അഭയാര്‍ത്ഥികള്‍ക്കായി സംഗീതപരിപാടികള്‍ അവതരിപ്പിക്കും.

‍അയല്‍ലണ്ടിലെ ഡബ്ലിനില്‍ Hozier സംഗീതനിശ സംഘടിപ്പിക്കും. Hearts, Alain Clark, Amber Coffman, Archieve, Blaenavon, Imelda May,
Jon Hopkins, Tom Odell, Moby, Faarrow, Mahrou Leila,  അങ്ങനെ അഗതികളെയും അഭയാര്‍ത്ഥികളെയും തുണയ്ക്കാന്‍ Amnesty International-ന്‍റെ Give a home  പദ്ധതിയില്‍ അനുദിനം കണ്ണിചേരുന്ന കലാകാരന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന്, ആംനേസ്റ്റിയുടെ പ്രസ്താവന അറിയിച്ചു. ഇറ്റലിയുടെ പ്രശസ്ത സംഗീതസംവിധായകന്‍ ലുദ്വീകോ എയ്നാവ്ദിയും (Ludovico Einaudi, Pianist Composer) പദ്ധതിയുടെ ഭാഗമാണ്.

The list getting updated day by day is published on the site of Amnesty International : sofarsounds.com/giveahome

Photo : Rupam Islam of Fossils in action.








All the contents on this site are copyrighted ©.