2017-08-10 09:50:00

ഭൂമി സംരക്ഷിക്കാന്‍ സഭകള്‍ പ്രതിജ്ഞാബദ്ധമാകും


ഫ്രാന്‍സിലെ ഓര്‍ത്തഡോക്സ് കത്തോലിക്കാ സഭകളുടെ കൂട്ടായ്മയാണ് ജീവിതചുറ്റുപാടുകളില്‍ ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവു നിയന്ത്രിക്കാന്‍ ശ്രദ്ധിച്ചും പൊതുഭവനമായ ഭൂമിയുടെ പാരിസ്ഥിതികമായ അപകടാവസ്ഥയില്‍നിന്നും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നതെന്ന് ആഗസ്റ്റ് 8-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

സെപ്തംബര്‍ 16-Ɔ൦ തിയതി ഫ്രാന്‍സിലെ ക്രൈസ്തവസഭകളുടെ കൂട്ടായ്മ കൈകോര്‍ത്ത് ആചരിക്കാന്‍ ഒരുങ്ങുന്ന പാരിസ്ഥിതിക പരിവര്‍ത്തന ദിനത്തോട് അനുബന്ധിച്ചാണ് പരിസ്ഥിതി സംരക്ഷണ സംബന്ധിയായ നവമായ തീരുമാനങ്ങള്‍ സഭകള്‍ കൈക്കൊണ്ടിരിക്കുന്നത്.

ജീവിതചുറ്റുപാടില്‍ ഉള്ള പ്രകൃതി കൈകേറി നശിപ്പിച്ചും, വ്യവസായം തൊഴില്‍ശാലകള്‍ മറ്റു യാന്ത്രികപ്രവര്‍ത്തന മേഖലകള്‍, വാഹനങ്ങള്‍ എന്നിവയില്‍നിന്നും വമിക്കുന്ന പരിസ്ഥിതി വിനാശകമായ വാതകങ്ങള്‍ മലിനവസ്തുക്കള്‍ എന്നിവ ഭൂമിയുടെ ഹരിതവാതക അളവ് അപകടകരമാം വിധം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് ആനുപാതികമായി ഭൂമിയുടെ ഓസോണ്‍ തലത്തെ ജൈവസാദ്ധ്യതയെ അപകടപ്പെടുത്തുമാറ് കുറച്ചിട്ടുമുണ്ട്.

ഭൂമിക്കു താങ്ങാവുന്നതിലും മൂന്നില്‍ അധികമായ ഹരിതവാതക ബഹിര്‍ഗമനമാണ് നിലവിലുള്ളത്. ആഗോള വ്യാപകമായി ആചരിക്കുന്ന “ഭൗമിക അതിക്രമദിനം” Earth’s Overshoot Day  അനുവര്‍ഷം വെളിപ്പെടുത്തുന്ന പ്രകൃതിയുടെയും പൊതുഭവനമായ ഭൂമിയുടെയും അപകടാവസ്ഥ അപരിഹാര്യമാംവിധം എത്തിനില്ക്കുന്നത് കണക്കിലെടുത്തുകൊണ്ടാണ് ഫ്രാന്‍സിലെ സഭകള്‍ പാരിസ്ഥിതികമായ നന്മയ്ക്കും സമഗ്രതയ്ക്കുമായി കൈകോര്‍ക്കുന്നത്.

 








All the contents on this site are copyrighted ©.