2017-07-31 18:05:00

വെനസ്വേലയില്‍ ജനാധിപത്യപരമായ പരിഹാരമാര്‍ഗ്ഗം വേണം


വെനസ്വേലയില്‍ ജനാധിപത്യപരമായ പരിഹാര മാര്‍ഗ്ഗങ്ങളാണ് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

ജൂലൈ 31-Ɔ൦ തിയതി തിങ്കളാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനഹിതത്തിനെതിരെ പ്രസിഡന്‍റ് നിക്കോളസ് മര്‍ദൂരോ വെനസ്വേലയില്‍ നടത്തുന്ന തിരഞ്ഞെടുപ്പിനെതിരെ കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രതികരിച്ചത്. വെനസ്വേലയുടെ സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസും വത്തിക്കാനും നിര്‍ദ്ദേശിക്കുന്നതും ഇനിയും പരിശ്രമിക്കുന്നതും ജനായത്തപരമായ പരിഹാരമാര്‍ഗ്ഗങ്ങളാണ്. പ്രശ്നപരിഹാരത്തിനുള്ള ഏകമാനദണ്ഡം ജനനന്മയും ജനനന്മ മാത്രവുമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.  രാഷ്ട്രത്തിന്‍റെ ഭരണഘടനയില്‍ ഭേദഗതി നിര്‍ദ്ദിശിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രസിഡന്‍റ്,   നിക്കോളാസ് മദൂരോ പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നതിനു പകരം വിഘടിപ്പിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 39 വയസ്സുകാരന്‍ ഭരണപക്ഷം സ്ഥാനാര്‍ത്ഥി തന്‍റെ വസതില്‍ വെടിയേറ്റു കൊല്ലപ്പെട്ടതാണ് അടയന്തിരമായുള്ള രാഷ്ട്രീയ കലാപങ്ങള്‍ക്ക് വഴിതെളിച്ചത്.  ഈ ഭരണാഘടന തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവര്‍ ജനസംഖ്യയുടെ 70 ശതമാനത്തില്‍ അധികമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം യൂറോപ്യന്‍ യൂണിയനില്‍നിന്നും, അയല്‍പക്കത്തെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍ അര്‍ജന്‍റീന, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും പ്രസിഡന്‍റ് മദൂരോയുടെ ഏകപക്ഷീയമായ തിരഞ്ഞെടുപ്പു തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്, കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും വെനസ്വേലന്‍ ഭരണഘടന തിരുത്തിയെഴുതാനും, പ്രതിപക്ഷ മേധാവിത്തമുള്ള ദേശീയ അസംബ്ലിയെ പിരിച്ചുവിടാനുമുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ നിരുപാധികമായി, എന്നാല്‍ അക്രമാസക്തമായി മുന്നേറുകയാണ്.

1990-ല്‍ മുന്‍പ്രസിഡന്‍റ് ഹ്യൂഗോ ചാവെസിന്‍റെ കാലത്ത് അംഗീകരിച്ച് നടപ്പിലാക്കിയ  ഭരണഘടന നിയമങ്ങളാണ് ഭേദഗതിചെയ്യാന്‍ ജനപ്രതിനിധികളുടെയോ പൊതുജനത്തിന്‍റെയോ സമ്മതമില്ലാതെ പ്രസി‍‍‍ഡന്‍റ് മദൂരോ തിരഞ്ഞെടുപ്പിനു മുതിര്‍ന്നത്. അഭിപ്രായ പ്രകടനത്തില്‍ (Refrandum) ജനങ്ങള്‍ പൊതുജനം നിഷേധിച്ചു തള്ളിയ തിരഞ്ഞെടുപ്പാണ് 2017 മെയ് 1, പ്രഖ്യാപിക്കപ്പെട്ടതും ജൂലൈ
31-Ɔ൦ തിയതി തിങ്കളാഴ്ച വെനസ്വേലയില്‍ അക്രമാസക്തമായി നടത്തപ്പെട്ടതും. കര്‍ദ്ദിനാള്‍ പരോളിന്‍ ഖേദപൂര്‍വ്വം വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.      








All the contents on this site are copyrighted ©.