2017-07-28 09:42:00

ചൂഷിതരാകുന്നവരില്‍ അധികവും കുട്ടികളും സ്ത്രീകളും


ലോകത്ത് അനുദിനം ചൂഷണവിധേയരാകുന്ന നാലുപേരില്‍ ഒരു കുട്ടിയുമുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്കായുള്ള രാജ്യാന്തര സംഘടന, Save the Children പ്രസ്ഥാനത്തിന്‍റെ പഠനങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കുട്ടികള്‍ ദുര്‍ബലരും തിരിച്ചറിവില്ലാത്തവരുമാകയാല്‍ അവരുടെ ചൂഷണക്കേസുകളില്‍ അധികവും വസ്തുതകള്‍ പുറത്തുവരാറില്ല. എന്നാല്‍ 106 രാജ്യങ്ങളിലെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഭീതിദമായ അവസ്ഥയും യാഥാര്‍ത്ഥ്യങ്ങളുമാണ്. സംഘടനയുടെ പ്രസ്താവന സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നുണ്ട്.

2013-2014 വര്‍ഷങ്ങള്‍ക്കിടയിലുള്ള കേസുകള്‍ പരിശോധിച്ച് പഠിച്ചതിന്‍റെ വെളിച്ചത്തില്‍ കുട്ടികളും യുവജനങ്ങളുമായവരുടെ 16,000-ത്തോളം രേഖീകൃതമായ പീഡനക്കേസുകളുണ്ട്. ചൂഷകരായ കുട്ടികളില്‍ 76 ശതമാനവും പെണ്‍കുട്ടികളാണ്. പിന്നെ കേസുകളില്‍ 67-ശതമാനവും നിര്‍ബന്ധിത വേശ്യാവൃത്തിയാണ്. കേസുകളുടെ വിവരണവും കണക്കുകളും അതു വ്യക്തമാകുന്നുണ്ട്. ബാക്കി 21 ശതമാനം കുട്ടികള്‍ കൃഷിയിടങ്ങള്‍, നിര്‍മ്മാണശാലകള്‍, കെട്ടിടനിര്‍മ്മാണ മേഖല, കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ അ‌‌‌‌ടിമവേലക്കാരായും ചൂഷണംചെയ്യപ്പെടുകയാണ്.

ചൂഷിതരായ കുട്ടികളുടെയും യുവജനങ്ങളുടെയും രക്ഷയ്ക്കായുള്ള സംഘട Save the Children 1919-ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ്. പിറകോട്ടു നോക്കുമ്പോള്‍ ആഗോളതലത്തില്‍ മനുഷ്യക്കടത്തിന്‍റെയും കുട്ടികളുടെ ചൂഷണത്തിന്‍റെയും നിരക്ക് ഭീമമായി വര്‍ദ്ധിച്ചിരിക്കുന്ന ഖേദകരമായ സ്ഥിതിവിശേഷമാണെന്നും സംഘടനയുടെ പഠനങ്ങളെ തെളിയിക്കുന്നു.

https://www.savethechildren.in/

 








All the contents on this site are copyrighted ©.