2017-07-27 09:10:00

മാധ്യമസമ്പര്‍ക്കത്തില്‍ മനുഷ്യസംസര്‍ഗ്ഗം കൈവിട്ടുപോകരുത്!


വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ ഗ്രന്ഥത്തിലെ ചിന്താശകലം.

മാധ്യമശൃംഖലകളില്‍ മുഴുകുമ്പോഴും മനുഷ്യര്‍ വ്യക്തിഗതബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയൊ വിഗനോ പ്രസ്താവിച്ചു. “കണ്ണിചേര്‍ന്നിട്ടും ഏകാന്തതയില്‍...” 
Connected and solitary എന്ന ശീര്‍ഷകത്തില്‍ ജൂലൈ 26-നു പുറത്തിറക്കിയ തന്‍റെ ഗ്രന്ഥത്തിലാണ് മോണ്‍സീഞ്ഞോര്‍ വിഗനോ
ഇങ്ങനെ പ്രസ്താവിച്ചത്.

ഡിജിറ്റല്‍ സാങ്കേതികതയുടെ ഗതിവിഗതികളില്‍‍ ആധുനിക മനുഷ്യന്‍ മുങ്ങിപ്പോകുമ്പോഴും വ്യക്തികള്‍  മാധ്യമസമ്പര്‍ക്കത്തൊടൊപ്പം മനുഷ്യസംസര്‍ഗ്ഗവും ഉള്ളവരായിരിക്കണം. മോണ്‍സീഞ്ഞോര്‍ വിഗനോ തന്‍റെ ഹ്രസ്വഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മുഖാമുഖം സംഭാഷണവും ആശയവിനിമയവും ഇല്ലാതാക്കി, മനുഷ്യസാമീപ്യവും, നോട്ടവും വാക്കും വാചാലതയും പ്രതികരണവും ശുഷ്ക്കിച്ചുവരുന്ന മാധ്യമസംസ്ക്കാരത്തിന്‍റെ നിഷേധാത്മകമായ ലോകത്താണ് ഇന്നത്തെ തലമുറ പെട്ടുപോകുന്നത്. മോണ്‍. ഡാറിയോ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു.  ഇതിനു കാരണം, എല്ലാം സംഭവിക്കുന്നത് അകലെയും അറിയാത്ത തലങ്ങളിലുമാണെന്ന യാഥാര്‍ത്ഥ്യമാണ്. എല്ലാം ഒരു വിരല്‍ത്തുമ്പില്‍ ലഭ്യാമകുന്നു. കാണാതെയാണ് നാം ഉല്പന്നങ്ങള്‍പോലും വാങ്ങുന്നത്! മാധ്യമലോകം നമ്മുടെ ജീവിതങ്ങളെ കീഴ്പ്പെടുത്തുന്നു. ജീവിതത്തിന്‍റെ താളം മാധ്യമങ്ങളാണ്. അത് എല്ലാമാണെന്ന മിഥ്യബോധത്തിലാണു നാം. സഹോദരങ്ങളെ കാണാനും കുടുംബങ്ങളുമായും കുട്ടികളുമായി കൂട്ടുചേരാനും ആവശ്യമായ സമയം കമ്പ്യൂട്ടറിനും വിരല്‍ത്തുമ്പിനുമിടയ്ക്ക് കണ്ടെത്തേണ്ട സമയത്തിന്‍റെ ആവശ്യകതയെക്കുറിച്ചും മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നുണ്ട്. വത്തിക്കാന്‍ മുദ്രണാലയമാണ് ആശയവിനിമയ ശാസ്ത്രലോകത്തേയ്ക്ക് കൂടുതല്‍ വെളിച്ചംവീശുന്ന മോണ്‍. വിഗനോയുടെ ഗ്രന്ഥത്തിന്‍റെ പ്രസാധകര്‍.  

മാധ്യമശൃംഖലയില്‍ നഷ്ടമാകുന്ന വ്യക്തബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മോണ്‍. ഡാരിയോ വിഗനോ... ആശയവിനിമയത്തിന്‍റെ ദൈവശാസ്ത്രം എന്ന വിഷയത്തിന്‍റെ അദ്ധ്യാപകനും, വത്തിക്കാന്‍റെ മാധ്യമങ്ങളുടെ നവീകരണപദ്ധതിയുടെ പ്രയോക്താവുമാണ്. 55 വയസ്സുകാരനായ ഗ്രന്ഥകര്‍ത്താവ് ബ്രസീല്‍ സ്വദേശിയാണ്.  








All the contents on this site are copyrighted ©.