2017-07-25 18:20:00

പാപ്പായുടെ ആചാര്യത്വത്തിന്‍റെ അഞ്ചാംവര്‍ഷം - ഔദ്യോഗിക മെഡല്‍


ഫ്രാന്‍സീസ് പാപ്പായുടെ ആചാര്യത്വത്തിന്‍റെ അഞ്ചാം വാര്‍ഷികാനുസ്മരണാര്‍ഥം ഔദ്യോഗികമെഡല്‍ ജൂലൈ ഇരുപത്തെട്ടാം തീയതി മുതല്‍ വത്തിക്കാന്‍ സാംസ്ക്കാരിക കാര്യാലയത്തിലും വത്തിക്കാന്‍റെ പുസ്തകശാലയിലും (Libreria Editrice Vaticana) വില്‍പ്പന ആരംഭിക്കുമെന്ന വിവരം ല്ഒസ്സെര്‍വത്തോരെ റോമാനോ പ്രസിദ്ധപ്പെടുത്തി.

ഒരുവശത്ത് പാപ്പായുടെ ഔദ്യോഗികചിഹ്നവും മറുവശത്ത്, മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാം അധ്യായത്തില്‍ നിന്നുള്ള 35, 40 വാക്യങ്ങളോടുകൂടി പരദേശികളുടെയും അവരെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുവിന്‍റെയും രൂപങ്ങളും ചിത്രീകരിച്ചിരിക്കുന്ന വിധത്തില്‍ ആണ് മെഡ‍ല്‍ തയ്യാറാക്കിയിരിക്കുന്നത്.  മരിയാഞ്ചല ക്രിഷോത്തിയാണ് ഈ മെഡലിന്‍റെ രൂപകല്‍പ്പന നിര്‍വഹി ച്ചിരിക്കുന്നത്. 








All the contents on this site are copyrighted ©.