2017-07-25 08:47:00

കുടിയേറ്റക്കാര്‍ക്കും സുസ്ഥിതി വികസനത്തില്‍ പങ്കുണ്ട്


കുടിയേറ്റക്കാര്‍ക്ക് സുസ്ഥിതി വികസനത്തില്‍ പങ്കുണ്ടെന്ന് മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ഫാദര്‍ മൈക്കിള്‍ സേര്‍ണി പ്രസ്താവിച്ചു.  സമകാലീന ലോകത്തിന്‍റെ വലിയ പ്രതിഭാസമായ കുടിയേറ്റത്തെ ക്രിയാത്മകമായി കാണണമെന്നും, അവരുടെ അന്തസ്സും അവകാശങ്ങളും എവിടെയാണെങ്കിലും മാനിക്കുകയാണെങ്കില്‍ ലോകത്തിന്‍റെ വികസനത്തിനും സുസ്ഥിതി വളര്‍ച്ചയ്ക്കും അവര്‍ക്ക് നന്മചെയ്യാനാകുമെന്ന് ജൂലൈ 24-Ɔ൦ തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തുചേര്‍ന്ന കുടിയേറ്റവും വികസനവും സംബന്ധിച്ച സമ്മേളനത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ഫാദര്‍ മൈക്കിള്‍ സേര്‍ണി പ്രസ്താവിച്ചു.

വ്യക്തി അല്ലെങ്കില്‍ സ്വന്തംനാട്ടില്‍ത്തന്നെ ജീവിക്കുന്നതും വളരുന്നതുമാണ് ഏറ്റവും നല്ലതെങ്കിലും ഇന്നിന്‍റെ സാഹൂഹിക ആഗോള ചുറ്റുപാടില്‍ കുടിയേറ്റം അനിവാര്യമായി മാറിയിട്ടുണ്ട്.

ദാരിദ്ര്യവും യുദ്ധവും കാലാവസ്ഥക്കെടുതിയും, അതാതു രാജ്യങ്ങളിലെ വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള സാദ്ധ്യതക്കുറവുമാണ് കുടിയേറ്റം നിര്‍ബന്ധമാക്കുന്നത്. കരയും കടലും കടന്നെത്തുന്നവരെ ആദരവോടും അന്തസ്സോടുംകൂടെ സ്വീകരിക്കാനായാല്‍, അവരുടെ കഴിവിനും അറിവിനും വിദ്യാഭ്യാസത്തിനുമൊത്ത് സമൂഹത്തില്‍ അവര്‍ ഇഴുകിച്ചേരുകയും, സുസ്ഥിതി വികസനത്തെ തുണയ്ക്കുകയും ചെയ്യുമെന്ന് സമ്മേളനത്തില്‍ ഫാദര്‍ സേര്‍ണി അഭിപ്രായപ്പെട്ടു. 








All the contents on this site are copyrighted ©.