2017-07-24 20:22:00

യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ വീക്ഷണം


യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ വീക്ഷണം പ്രത്യാശ പകരുന്നതാണ്. വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ മേലദ്ധ്യക്ഷന്‍, മോണ്‍ സീഞ്ഞോര്‍ ഡാരിയോ വിഗനോ പ്രസ്താവിച്ചു.

വടക്കെ ഇറ്റലിയിലെ ഗ്രൊസ്സേത്തോയില്‍ സീലോയെ സന്യാസിനി സമൂഹവും സ്ഥലത്തെ സാംസ്കാരിക സംഘടനകളും
ജൂലൈ 20-മുതല്‍ 23-വരെ സംയുക്തമായി സംഘടിപ്പിച്ച സീലോയെ ചലച്ചിത്രോത്സവത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.   ഞായറാഴ്ചത്തെ സമ്മേളനത്തിലാണ് മോണ്‍സീഞ്ഞോര്‍ വിഗനോ പ്രബന്ധം അവതരിപ്പിച്ചത്.

സ്ത്രീത്വത്തിന്‍റെ മഹാത്മ്യത്തെ കാലികമായി പുനര്‍പരിശോധിക്കുക എന്നതായിരുന്നു സീലോയെ ചലച്ചിത്രോത്സവത്തിന്‍റെ പ്രതിപാദ്യവിഷയവും ലക്ഷ്യവും. മകള്‍, ഭാര്യ, അമ്മ, സമര്‍പ്പിത എന്നിങ്ങനെ മാനവികതയുടെ പകുതിയും സ്ത്രീത്വത്തിന്‍റെ വൈവിധ്യമാര്‍ന്ന രൂപങ്ങളാണ്. അവരുടെ കഴിവും കരുത്തും അറിവും ഉപയോഗിക്കുമ്പോഴാണ് മനുഷ്യകുലം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത്.

​സ്ത്രീകള്‍ പ്രത്യാശയുടെ പ്രവാചകരാണ്. സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ആതിഥ്യത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും സാക്ഷികളാണവര്‍. അവശര്‍ക്ക് ആശ്വാസവും നിരാലംബര്‍ക്ക് ആലംബവും, ജീവന്‍റെ കാവല്‍ക്കാരുമാണവര്‍. സമകാലീന സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ നമ്മുക്കത് പലപ്പോഴും കാണിച്ചുതരുന്നു​ണ്ട്. അതുകൊണ്ട് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നിര്‍​ണ്ണായകമായ പങ്കാണുള്ളതെന്ന് മോണ്‍. വിഗനോ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.