2017-07-22 17:21:00

പൂര്‍വാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പാപ്പായുടെ ധനസഹായം


ജൂലൈ 21-ന് കിഴക്കന്‍ ആഫ്രിക്കന്‍ഭാഗങ്ങളിലെ കഠിനമായ ക്ഷാമത്തെ നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാര്‍ഷികസംഘടന രൂപീകരിച്ച പ്രത്യേക പദ്ധതിയിലേക്കാണ് പാപ്പാ 25000 യൂറോ (ഏകദേശം 19 ലക്ഷം രൂപ) സംഭാവന നല്‍കിയത്.  ജൂലൈ മൂന്നാം തീയതി ഈ സംഘടനയുടെ നേതൃത്വത്തില്‍ റോമില്‍ വച്ചുനടന്ന രാജ്യാന്തര സമ്മേളനത്തിനു പാപ്പാ നല്‍കിയ സന്ദേശത്തില്‍, ഭക്ഷ്യക്ഷാമത്തെയും മററു ആഗോളപ്രശ്നങ്ങളെയും നേരിടുന്നതിനു നടത്തുന്ന ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാത്തരത്തിലുമുള്ള സഹകരണങ്ങള്‍ക്കും രാജ്യാന്തരബന്ധങ്ങള്‍ക്കും പ്രചോദനമാകുന്നതിന് കാരണമാകട്ടെ എന്നു പാപ്പാ ആശംസിച്ചിരുന്നു.








All the contents on this site are copyrighted ©.