2017-07-22 16:41:00

''ജറുസലെമിലെ അക്രമപ്രവൃത്തികള്‍ അപലപനീയം'': ക്രൈസ്തവസഭകളുടെ സംയുക്തപ്രസ്താവന


വിവിധ ക്രൈസ്തവസഭകളുടെ തലവന്മാരും പ്രതിനിധികളും ചേര്‍ന്ന് സംയുക്തമായി ജറുസലെമില്‍ പുതുതായി രൂപം കൊള്ളുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ഉത്ക്കണ്ഠ അറിയിച്ചു കൊണ്ട് സന്ദേശം പുറപ്പെടുവിച്ചു. സന്ദേശത്തിന്‍റെ പൂര്‍ണരൂപം ഇതാണ്:

ഞങ്ങള്‍, ജറുസലെമിലെ സഭകളുടെ തലവന്മാര്‍, ഈയടുത്തകാലത്ത് ഹറാം എഷ്-ഷരീഫ് (Haram ash-Sharif) -നു ചുറ്റും വര്‍ധമാനമായിരിക്കുന്ന അക്രമങ്ങളെ ഗൗരവമായി പരിഗണിച്ചുകൊണ്ട്, മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതില്‍ അതിയായ ദുഃഖത്തോടെ, ശക്തമായി ഈ അക്രമപ്രവൃത്തികളെ അപലപിക്കുന്നു.

ഞങ്ങള്‍ ഹറം എഷ്-ഷരീഫിന്‍റെയും അതിന്‍റെ അങ്കണത്തിന്‍റെയും വിശുദ്ധനഗരമായ ജറുസലെമിന്‍റെയും ചരിത്രപരമായ സാഹചര്യങ്ങളുടെ ഏതുതരത്തിലുമുള്ള മാറ്റത്തെയുംകുറിച്ച് ആകുല രാണ്. ഈ വിശുദ്ധനഗര ത്തിന്‍റെ തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും എതിരായ ഏതൊരു ഭീഷണിയും വളരെയെളുപ്പത്തില്‍ പ്രവചനാതീതമായ പരിണിതഫലങ്ങളുളവാക്കും. അത് സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്നത്തെ മതാന്തരീക്ഷത്തില്‍ ഒരിക്കലും അരുതാത്തതാണ്.  അല്‍-അക്സ മോസ്കിന് ജോര്‍ദാനിലെ ഹാഷ്മൈറ്റ് രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള തുടര്‍ച്ചയും ജറുസലെമിലും വിശുദ്ധസ്ഥലങ്ങളിലും മുസ്ലീമുകള്‍ക്ക് പ്രവേശനത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും പൂര്‍വപ്രാബല്യമനുസരിച്ച് വിലമതിക്കുന്നു.

മുഴുവന്‍ സമൂഹത്തിന്‍റെയും സമാധാനത്തിനും അനുരഞ്ജനത്തിനുമായി, ചരിത്രപരമായി തുടരുന്ന ഈ പ്രദേശങ്ങളിലെ ഭരണനിര്‍വഹണം പൂര്‍ണമായി ആദരിക്കപ്പെടണമെന്നുള്ള ഞങ്ങളുടെ ആഹ്വാനം നവീകരിക്കുകയും ഈ പ്രദേശത്തിനും അതിലെ ജനങ്ങള്‍ക്കും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനമുണ്ടാകുന്നതിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. 

പ്രസ്താവനയില്‍ ഒപ്പുവച്ച വിവിധ സഭാധികാരികള്‍

+Patriarch Theophilos III, Greek Orthodox Patriarchate

+Patriarch Nourhan Manougian, Armenian Apostolic Orthodox Patriarchate

+Archbishop Pierbattista Pizzaballa, Apostolic Administrator, Latin Patriarchate

+Fr. Francesco Patton, ofm, Custos of the Holy Land

+Archbishop Anba Antonious, Coptic Orthodox Patriarchate, Jerusalem

+Archbishop Swerios Malki Murad, Syrian Orthodox Patriarchate

+Archbishop Aba Embakob, Ethiopian Orthodox Patriarchate

+Archbishop Joseph-Jules Zerey, Greek-Melkite-Catholic Patriarchate

+Archbishop Mosa El-Hage, Maronite Patriarchal Exarchate

+Archbishop Suheil Dawani, Episcopal Church of Jerusalem and the Middle East

+Bishop Munib Younan, Evangelical Lutheran Church in Jordan and the Holy Land

+Bishop Pierre Malki, Syrian Catholic Patriarchal Exarchate

+Msgr. Georges Dankaye’, Armenian Catholic Patriarchal Exarchate 








All the contents on this site are copyrighted ©.