2017-07-13 12:51:00

DOCAT ​XXVII: ''ജീവന്‍ വ്യക്തിസ്വത്തല്ല''


ബയോ എത്തിക്സിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ദാനമായ മനുഷ്യജീവന്‍റെ മഹത്വമെന്ന എന്ന അടിസ്ഥാനവിശ്വാസത്തിലുറച്ചു നിന്നു കൊണ്ട്, മനുഷ്യജന്മത്തിന്‍റെയും മരണത്തിന്‍റെയും നാഥന്‍ സ്രഷ്ടാവായ കര്‍ത്താവാണെന്നു ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്ന സഭയെ ഇന്ന് നാം വിചിന്തനം നടത്തുന്ന ചോദ്യോത്തരഭാഗത്ത്, അതായത്, 76 മുതല്‍ 79 വരെയുള്ള ചോദ്യോത്തരഭാഗത്ത് ദര്‍ശിക്കുന്നു.

ഇവയില്‍ ആദ്യത്തെ ചോദ്യം (ചോദ്യം 76) പ്രീ-ഇംപ്ലാന്‍റേഷന്‍ ഡയഗ്നോസിസ് (PID) എന്ന സമ്പ്രദായ ത്തെക്കുറിച്ച് എന്തുപറയുന്നു? എന്നാണ്.  വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ എ ല്ലാ യ്പോഴും ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും നന്മയ്ക്കാകണമെന്നില്ല എന്ന് അതിന്‍റെ ഉ ത്തരത്തിന്‍റെ ആമുഖമായി പറയുന്നത് സുപ്രധാനമായ ഒരു വസ്തുതയായി നാം കാണേണ്ടതു തന്നെയാണ്. കൂടുതലായ വിശദീകരണം ഉത്തരത്തില്‍ ഇങ്ങനെ കാണാം.

 പ്രീ ഇംപ്ലാന്‍റേഷന്‍ ഡയഗ്നോസിസ് മൂലം മനുഷ്യജീവനു സാങ്കല്പിക വിലയിടുകയും തെരഞ്ഞെടുപ്പു നടത്തുകയും ചെയ്യുകയെന്ന വലിയ തിന്മയ്ക്കു മനുഷ്യര്‍ പ്രേരിപ്പിക്കപ്പെടുന്നു.  അങ്ങനെ ജനിതക തകരാറോ, അംഗവൈകല്യമുണ്ട് എന്നു സംശയിക്കപ്പെടുന്നതോ ആയ കുഞ്ഞുങ്ങളെ കണ്ടെത്തി ഇല്ലാതാക്കുന്നു.  പലപ്പോഴും മാതാപിതാക്കള്‍ ആഗ്രഹിക്കാത്ത ലിംഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളുടെ ജീവനെടുക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു.  ''ഡിസൈന്‍ഡ് കുഞ്ഞുങ്ങളുടെ'' ലോകത്തിലേക്കുള്ള പാതയിലാണ് നാമെന്നു വിമര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഒരു ഡോക്ടര്‍ക്കോ ഗര്‍ഭസ്ഥശിശുവിന്‍റെ മാതാപിതാക്കള്‍ക്കുപോലുമോ ആ മനുഷ്യവ്യക്തിയുടെ ജീവന്‍ ജീവയോഗ്യമാണോ എന്നു തീരുമാനിക്കുന്നതിന് അവകാശമില്ല.  നിരവധി അംഗവിഹീനര്‍ പി.ഐ.ഡി.യെക്കുറിച്ചുള്ള ചര്‍ച്ചയെ തന്നെ സ്പഷ്ടമായ വിവേചനമായാണു കാണുന്നത്.  അവര്‍ ഗര്‍ഭത്തിലായിരുന്നപ്പോള്‍ പി.ഐ.ഡി. നിലനിന്നിരുന്നുവെങ്കില്‍ അവര്‍ ഇന്നു ജീവിച്ചിരിക്കുമായിരുന്നില്ല എന്ന് അവര്‍ കരുതുന്നു.  മനുഷ്യഭ്രൂണങ്ങളില്‍നിന്നു തിരഞ്ഞെടുപ്പു നടത്തുന്നതിനെ അനുകൂലിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലുമാവില്ല.

ഇവിടെ ലീഗല്‍ ട്രൈബ്യൂണല്‍ ഓണ്‍ലൈന്‍ 2014-ല്‍ റിപ്പോര്‍ട്ടു ചെയ്ത ചിന്തനീയമായ ഒരു സംഭവംകൂടി ഡുക്യാറ്റിന്‍റെ മാര്‍ജിനില്‍ നമുക്കു നല്‍കിയിട്ടുണ്ട്.  കറുത്ത നിറമുള്ള കുട്ടി ഇത്തരം തെരഞ്ഞെടുപ്പില്‍ സമൂഹത്തിനൊരു മുറിവായി മാറുന്നതിനെക്കുറിച്ചാണത്.  സംഭവമിതാണ്:

തന്‍റെ കുട്ടിയുടെ തൊലി കറുത്തതായതിനാല്‍ വെള്ളക്കാരിയായ അമേരിക്കന്‍ സ്വവര്‍ഗാനുരാഗി ബീജബാങ്കിനെതിരെ തനിക്കുണ്ടായ നഷ്‌ടങ്ങള്‍ക്കു കേസു കൊടുത്തിരിക്കുകയാണ്. ഈ സ്ത്രീ സ്വയം തെരഞ്ഞെടുത്ത വെള്ളക്കാരനായ ദാതാവിന്‍റെ ബീജമായിരുന്നു എങ്കിലും അബദ്ധത്തില്‍ ബാങ്കില്‍ നിന്നു ലഭിച്ചത് ഒരു ആഫ്രോ-അമേരിക്കകാരന്‍റെ ബീജമായിരുന്നു. ഹര്‍ജിക്കാരിക്ക് അനുകൂലമായ വിധി ലഭിക്കാനാണ് സാധ്യത കൂടുതല്‍.  ദാതാക്കളുടെ നമ്പര്‍ കൈകൊണ്ടു മാത്രം എഴുതി സൂക്ഷിക്കുകയാണ് ചെയ്തതെന്നു പരാതിയില്‍ പറയുന്നു.  ബീജബാങ്കിന്‍റെ ഉത്തരവാദിത്വലംഘനമാണിതെന്നും വാദത്തില്‍ ആരോപിക്കുന്നു. 

മാതാവിന്‍റെ ഉദരത്തില്‍ നമുക്കു രൂപം നല്‍കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയെ അവഗണിക്കുന്ന, ജനിക്കുന്നതിനുമുമ്പു നമ്മെ വിശുദ്ധീകരിക്കുന്ന സ്വാഭാവികമായ ദൈവികപദ്ധതിയെ തന്‍റെ സ്വാതന്ത്യ്രമനുസരിച്ച് മാറ്റിമറിക്കുന്ന മനുഷ്യന്‍, വ്യക്തിക്കു ദൈവം നിശ്ചയിച്ച മരണസമയത്തെയും മാറ്റുന്നതിനു തുനിയുകയാണ്. സ്രഷ്ടാവിന്‍റെ സ്ഥാനവും ദൗത്യവും സൃഷ്ടി കയ്യാളുന്ന ദൈവനിന്ദ കരായി നാം മാറുകയാണ് ദയാവധം എന്ന പ്രക്രിയയിലും.  അതിനെക്കുറിച്ചുള്ളതാണ് അടുത്ത മൂന്നു ചോദ്യങ്ങളും.  ദയാവധത്തിന്‍റെ ധാര്‍മികമാനങ്ങള്‍ ഇവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

ചോദ്യം 77.  ദയാവധം ധാര്‍മികമായി അനുവദിക്കാനാകുമോ?

 മരണകരമായ രോഗം ബാധിച്ചു മരണത്തോടടുത്ത വ്യക്തിയെപ്പോലും വധിക്കുന്നത് എല്ലായ്പോഴും അഞ്ചാം പ്രമാണത്തിനെതിരാണ് (പുറ 20,13: നീ കൊല്ലരുത്).  അത് എന്‍റെതന്നെ ജീവനും ബാധകമാണ്.  ജീവന്‍റെയും മരണത്തിന്‍റെയും നാഥന്‍ ദൈവം മാത്രമാണ്.  എന്നാല്‍ മരിച്ചുകൊ ണ്ടിരിക്കുന്ന വ്യക്തിക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും മാനുഷിക പരിചരണവും നല്‍കി അയാളുടെ വേദന ലഘൂകരിക്കുന്നത് അയല്‍ക്കാരനോടുള്ള സ്നേഹവും ഒരു കാരുണ്യപ്രവൃത്തിയുമാണ്.  ഹോസ്പൈസ് മുന്നേറ്റവും പാലിയേറ്റീവ് മെഡിസിനും ഈ മേഖലയില്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവയ്ക്കുന്നത്.  മരിക്കുന്ന വ്യക്തിയെ സഹായിക്കുക എന്നതല്ലാതെ, മരിക്കാന്‍ വ്യക്തിയെ സഹായിക്കുക എന്നതായിരിക്കരുത് ലക്ഷ്യം.  ഇതനുസരിച്ച് ഒരു പക്ഷേ രോഗിയുടെ ആയുസ്സു കുറഞ്ഞേക്കാമെങ്കില്‍ പോലും പ്രതീക്ഷയ്ക്കു വകയില്ലാത്ത ചികിത്സകള്‍ നിര്‍ത്തി വയ്ക്കാനും രോഗിയുടെ സഹനത്തിനു ശമനം നല്‍കുന്ന പാലിയേറ്റീവ് മരുന്നുകള്‍ നല്‍കുവാനുമുള്ള ധാര്‍മികവും വൈദ്യശാസ്ത്രപരവുമായുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.  പക്ഷേ ഇക്കാര്യങ്ങളിലെല്ലാം രോഗിയുടെ ഇഷ്ടം പരിഗണിക്കേണ്ടതുണ്ട്.  രോഗിക്ക് ആഗ്രഹം വെളിപ്പെടുത്താന്‍ സാധിക്കാതെ വരികയോ, മുമ്പ് ആഗ്രഹം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്ത സാഹ ചര്യത്തില്‍ അധികാരപ്പെട്ട പ്രതിനിധിക്ക് തീരുമാനിക്കാവുന്നതാണ്.  എന്നാല്‍ ഇവയെല്ലാം ധാര്‍മിക നിയമത്തിനു ചേരുന്നവയായിരിക്കണം.

പാലിയേറ്റീവ് മെഡിസിന്‍ എന്നത് ഒരു വ്യക്തി മരണശയ്യയിലായിരിക്കുകയും സാധ്യമായ എല്ലാ വൈദ്യസഹായവും നിഷ്ഫലമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാനത്തില്‍ മരിക്കുവാനും വേദന കുറയ്ക്കുവാനും സാധിക്കുന്ന വിധത്തില്‍ അയാളെ സഹായിക്കുന്നതിനുള്ള സംവിധാനമാണ്.  സുഖപ്പെടുത്താനാവാത്ത രോഗങ്ങളുള്ളവര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഒരു പരിധിവരെ ആശ്വാസം നല്‍കുവാന്‍ സാധിക്കും.  വേദനാസംഹാരികള്‍ നല്‍കി രോഗത്തിന്‍റെ വേദനയെ ഒരു പരിധിവരെ നേരിടാന്‍ സഹായിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് നല്‍കിയിരിക്കുന്ന ധാര്‍മികവും മതപരവുമായ നിര്‍ദ്ദേശങ്ങളില്‍ (2009) നാം ഇപ്രകാരം വായിക്കുന്നുണ്ട്.  ആത്മഹത്യയും ദയാവധവും ധാര്‍മികമായി ഒരു തരത്തിലും സ്വീകാര്യമല്ലാത്ത മാര്‍ഗങ്ങളാണ്.  സുഖപ്പെടുത്താനാവാത്ത സാഹചര്യത്തില്‍ പോലും രോഗിക്കു പരിചരണം നല്‍കുക എന്നതാണ് വൈദ്യശാസ്ത്രത്തിന്‍റെ കടമ.  തങ്ങള്‍ക്കു ലഭ്യമായ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ ഡോക്ടര്‍മാരും രോഗികളും ശരിയായി വിലയിരുത്തണം.  മനുഷ്യജീവന്‍റെ ഓരോ തലത്തിലും അന്തര്‍ലീനമായ മഹത്വത്തെക്കുറിച്ചും നിലനിര്‍ത്തുവാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ചും വേണ്ടത്ര വിചിന്തനം നടത്തിയതിനുശേഷം മാത്രമേ ജീവന്‍ നിലനിര്‍ത്തുവാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ഒരു ധാര്‍മിക അഭിപ്രായം രൂപീകരിക്കുവാന്‍ പാടുള്ളു എന്നുമുള്ള ഈ നിര്‍ദ്ദേശത്തിലെ ഉപദേശം ശക്തമാണ്. രണ്ടുതരത്തിലുള്ള മിതത്വം ഇവിടെ പാലിക്കേണ്ടതുണ്ട് എന്നും ഇവിടെ സൂചിപ്പിക്കുന്നു.  പ്രയോജനരഹിതവും ബാധ്യത ഉളവാക്കുന്നതുമായ സാങ്കേതിക വിദ്യമൂലം ജീവിത ദൈര്‍ഘ്യം കൂട്ടുന്നതും, പ്രതീക്ഷ നില നില്‍ക്കുമ്പോഴും ചില നേട്ടങ്ങള്‍ക്കായി സാങ്കേതിക വിദ്യ പിന്‍വലിച്ച് മരണത്തിനു കാരണമാക്കു ന്നതും. കുടുംബാംഗങ്ങളും ആതുരസേവകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നുമുണ്ടല്ലോ. 

ചോദ്യം 78.  ഞാന്‍ എപ്പോള്‍ മരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ടോ? എന്നതും നമ്മുടെ ചിന്തയ്ക്കു വിഷയീഭവിപ്പിക്കേണ്ടതാണ്.

ഇല്ല.  സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നതു ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തിസ്വത്തല്ല ജീ വന്‍ എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്.  കാരണം, ദൈവമാണ് നമുക്കു ജീവന്‍ നല്‍കിയവന്‍.  അല്പകാലത്തേക്കു മാത്രമായി നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ ദാനത്തിന്‍റെ മേല്‍ സമ്പൂര്‍ണസ്വാതന്ത്ര്യം നമുക്കില്ല.  ''നീ കൊല്ലരുത്'' എന്ന കല്‍പ്പന എന്‍റെ ജീവനും ബാധകമാണ്.  ജീവനും ജീവിതവും ഉണ്ടാവുക എന്ന ആഗ്രഹം മനുഷ്യന്‍റെ ഏറ്റവും അഗാധമായ ആഗ്രഹങ്ങളില്‍ ഒന്നാണ്.  അസഹനീയമായ വേദനയാല്‍ പുളയുമ്പോള്‍ ദയാവധത്തിനുവേണ്ടിയുള്ള രോദനം പോലും ജീവി ക്കാന്‍ സഹായം ലഭിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.  അതി നപ്പുറം ദയാവധത്തിനായുള്ള അഭ്യര്‍ഥന എത്രമാത്രം സ്വതന്ത്രമാണ് എന്നും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.  ഇപ്പോള്‍ ദയാവധം അനുവദനീയമായ ഇടങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകാതിരിക്കാനാണാ രോഗികള്‍ പലപ്പോഴും ഇതിനായി ആവശ്യപ്പെടുന്നത്.  അപ്പോള്‍ 'സ്വന്തം മരണം സ്വയം തീരുമാനിക്കാനുള്ള' ഒരുവന്‍റെ 'അവകാശം' പെട്ടെന്ന് ബന്ധുക്കളോടുള്ള ഒരുവന്‍റെ 'ഉത്തര വാദിത്വമായിത്തീരുന്നു.

ഡച്ച് ബിഷപ്സ് കോണ്‍ഫറന്‍സ് ഇവിടെ നല്‍കേണ്ട അജപാലന പിന്തുണയെക്കുറിച്ച് നല്‍കിയിരി ക്കുന്ന വിശദീകരണം ശ്രദ്ധേയമാണ്. ദയാവധത്തിനായി ഉയരുന്ന മുറവിളി, ജീവിതത്തിലെ അന്ത്യഘ ട്ടം സ്വന്തം ഇഷ്ടപ്രകാരം മാത്രമാക്കുവാനുള്ള ശ്രമമാണ്.  സഭയുടെ ആരാധനാക്രമം ചൂണ്ടിക്കാണി ക്കുന്നതുപോലെ, ദൈവകരങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കുന്നതുമായി ഇതു ചേര്‍ന്നു പോവുകയില്ല...  ദയാവധം സഹനത്തെ ഇല്ലാതാക്കുന്നില്ല.  മറിച്ച് സഹിക്കുന്ന വ്യക്തിയെയാണ് ഇല്ലാതാക്കുന്നത്.

മറ്റുള്ളവരുടെ ജീവിതത്തിന്മേല്‍ ഉള്ള അവകാശം മാത്രമല്ല, നമ്മുടെ ജീവിതത്തിന്മേലുള്ള അവ കാശവും ദൈവം നമ്മില്‍നിന്നും എടുത്തു മാറ്റിയിരിക്കുന്നുവെന്നും ഉള്ള വി. തോമസ് മൂറിന്‍റെ (1478-1535) പ്രസ്താവനയും ജീവന്‍റെ മൂല്യത്തെ, ജീവനില്‍ ദൈവത്തിനുള്ള ഏകാധികാരത്തെ ഏറ്റു പറയുന്നതാണ്.

ചോദ്യം 79.  കച്ചവടവത്ക്കരിച്ച ദയാവധസ്ഥാപനങ്ങളെ എങ്ങനെയാണ് വീക്ഷിക്കേണ്ടത്?

കച്ചവടവത്ക്കരിക്കപ്പെട്ട ദയാവധം ഏതു തരത്തില്‍പ്പെട്ടതാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. മനുഷ്യജീവനു വിലയിടാന്‍ പറ്റില്ല.  മരണം ലാഭകരമായ ഒരു കച്ചവടമായിത്തീരാനും പാടി ല്ല. കാശുവാങ്ങി ദയാവധം നല്‍കുന്ന യാതൊരു സംഘടനയ്ക്കും കമ്പനിക്കും യാതൊരുവിധ ധാര്‍മി കതയും അവകാശപ്പെടാനാവില്ല. ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യയും നിരസിക്ക പ്പെടേണ്ടതു തന്നെയാണ്.  ഡോക്ടര്‍ ഒരിക്കലും രോഗിയുടെ മരിക്കുവാനുള്ള ആഗ്രഹപൂര്‍ത്തീകരണ ത്തിനുള്ള ഉപകരണമായിത്തീരാന്‍ പാടില്ല.  ദയാവധം നല്‍കുന്ന ഓരോ ഡോക്ടറും നേഴ്സും സൗഖ്യദായകനെ കൊലപാതകിയാക്കി മാറ്റുന്നു.  രോഗിയുടെ സഹനത്തെ നാം അവഗണിക്കുന്നു എന്നല്ല ഇതിന്‍റെ അര്‍ഥം.  മെച്ചപ്പെട്ട പാലിയേറ്റീവ് മെഡിസിനും ഹോസ്പൈസ് പരിചരണവും മരണശയ്യയില്‍ ആയിരിക്കുന്നവര്‍ക്കു ലഭ്യമാകുക എന്നതാണ് സുപ്രധാനം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഇത് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്, പാപ്പാ നല്‍കിയ ഒരു അഭി മുഖത്തില്‍,  പുരോഗതി, യഥാര്‍ഥ പുരോഗതിയാകുന്നത് അതു മനുഷ്യവ്യക്തിയെ സഹായിക്കു കയും മനുഷ്യവ്യക്തി വളരുകയും ചെയ്യുമ്പോള്‍ മാത്രമാണ്.  അവരുടെ സാങ്കേതിക കഴിവുകളില്‍ മാത്രമല്ല, അവരുടെ ധാര്‍മിക ബോധത്തിലും (05-08-2006).

 പഠനപരമ്പര – DOCAT ​XXVIII അടുത്തയാഴ്ച.

 








All the contents on this site are copyrighted ©.