2017-07-11 18:18:00

''കൂടുതല്‍ വലിയ സ്നേഹം'': പാപ്പായുടെ അപ്പസ്തോലിക എഴുത്ത്


വിശുദ്ധരുടെ നാമകരണപരിപാടികളോടനുബന്ധിച്ച കാര്യങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 2017 ജൂലൈ പത്താം തീയതി ഫ്രാന്‍സീസ് പാപ്പാ "Maiorem hac dilectionem" (കൂടുതല്‍ വലിയ സ്നേഹം) എന്ന അപ്പസ്തോലിക എഴുത്ത് പുറപ്പെടുവിച്ചു. നിലവില്‍ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളായിരുന്ന രക്തസാക്ഷിത്വം, വീരോചിതപുണ്യങ്ങള്‍ എന്നിവയോടൊപ്പം ഏറ്റവുമടുത്തു ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള വീരോചിതമായ ജീവിതസമര്‍പ്പണവും വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്നതിനുള്ള മാനദണ്ഡമായി പ്രഖ്യാപിച്ചു കൊണ്ടാണ് മോത്തു പ്രോപ്രിയോ ആയി ഈ അപ്പസ്തോലിക എഴുത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ആര്‍ട്ടിക്കിളുകളോടൊപ്പം 1983 ജനുവരി 25-നു പുറപ്പെടുവിച്ച DIVINUS PERFECTIONIS MAGISTER എന്ന അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനിലെ ചില ആര്‍ട്ടിക്കിളുകളില്‍ അവശ്യമായ അനുരൂപണങ്ങളും വരുത്തിക്കൊണ്ടുള്ളതാണ് പാപ്പായുടെ ഈ അപ്പസ്തോലിക എഴുത്ത്.    








All the contents on this site are copyrighted ©.