2017-07-07 10:30:00

മാനവികതയുടെ വളര്‍ച്ചയ്ക്ക് കുടിയേറ്റം അനിവാര്യം


കുടിയേറ്റക്കാരെ സഹായിക്കാന്‍....infomigrants.net

കുടിയേറ്റപ്രതിഭാസം മാനവികതയുടെ വളര്‍ച്ചയ്ക്കുള്ള അവസരമായി കാണണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഇറ്റലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന  ‘ആന്‍സാ’ ആഗോള വാര്‍ത്ത ഏജന്‍സി  (Ansa - Agenzia Nazionle Stampa Associata)  കുടിയേറ്റത്തിന്‍റെ സാദ്ധ്യതകളും അവസരങ്ങളും, നിയമങ്ങളും നിബന്ധനകളും വിവരിച്ചുകൊണ്ട് തുടക്കമിട്ട ‘പോര്‍ടല്‍’ (Portal - infoMigrants.net)  പൊതുമാധ്യമ ശൃംഖലാ സൗകര്യത്തിന് ആഭിനന്ദങ്ങള്‍ നേര്‍ന്നുകൊണ്ട് ജൂലൈ 5-Ɔ൦ തിയതി ബുധനാഴ്ച അയച്ച ഹ്രസ്വസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

മാനവികതയുടെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും, സംസ്ക്കാരങ്ങള്‍ തമ്മില്‍ സംവാദം വളര്‍ത്തുന്നതിനും, ജനതകള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും വളര്‍ത്താന്‍ കുടിയേറ്റം ഇടയാക്കുമെന്ന് അതിന്‍റെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സഹോദരങ്ങളോടായി   പാപ്പാ ഉദ്ബോധിപ്പിച്ചു. കുടിയേറ്റക്കാരുമായി അപ്പം പങ്കുവയ്ക്കുകയും, ജീവിതത്തിന്‍റെ അനിശ്ചിതത്ത്വത്തില്‍ അലയുകയും ചെയ്യുന്നവര്‍ക്ക് പ്രത്യാശ പകരുകയുംചെയ്യുന്ന സകലരെയും ദൈവം അനുഗ്രഹിക്കട്ടെ!
പാപ്പാ ആശംസിച്ചു.

കുടിയേറ്റക്കാരെ നിയമപരമായ വഴികളിലൂടെ നയിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്കുകയും, ഓരോ രാജ്യത്തും അവര്‍ക്ക് ലഭ്യമായേക്കാവുന്ന തൊഴില്‍ സാദ്ധ്യതകളും ജീവിതസൗകര്യങ്ങളും വിവരിക്കുന്ന ‘ആന്‍സ’യുടെ നവമായ മാധ്യമസൗകര്യത്തെ ശ്ലാഘിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

*ANSA is a not-for-profit cooperative and one of the leading news agencies of the world having it’s base in Italy.








All the contents on this site are copyrighted ©.