2017-06-30 11:43:00

മുന്‍പാപ്പാ ബനഡിക്ടിനെ കാണാന്‍ നവകര്‍ദ്ദിനാളന്മാര്‍


നവകര്‍ദ്ദിനാളന്മാര്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍റെ പക്കലേയ്ക്ക് ഔപചാരിക സന്ദര്‍ശനം നടത്തി.

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന വാഴിക്കല്‍ ശശ്രൂഷയ്ക്കു ശേഷമായിരുന്നു പാപ്പാ ഫ്രാന്‍സിസിനോടൊപ്പം നവകര്‍ദ്ദിനാളന്മാര്‍ അഞ്ചുപേരും വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയേ’  Mater Ecclesiae ഭവനത്തിലെത്തി മുന്‍പാപ്പാ ബെനഡിക്ടിന് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചത്.

പാപ്പാ ഫ്രാന്‍സിസിനെയും നവകര്‍ദ്ദിനാളന്മാരെയും വാത്സല്യത്തോടെ സ്വീകരിച്ച മുന്‍പാപ്പാ എല്ലാവരോടും കുശലം പറയുകയും തന്‍റെ കപ്പേളയില്‍ അവര്‍ക്കൊപ്പം ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും ചെയ്തു. പിന്നെ കര്‍ദ്ദിനാളന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചും സന്ദര്‍ശനത്തിനു നന്ദിപറഞ്ഞുകൊണ്ടാമാണ് പാപ്പാ ഫ്രാന്‍സിസിനെയും നവകര്‍ദ്ദിനാളന്മാരെയും പാപ്പാ റാത്സിങ്കര്‍ യാത്രയാക്കിയത്.

2003 ഫെബ്രുവരിയില്‍ സ്ഥാനത്യാഗം ചെയ്തനാള്‍ മുതല്‍ വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയേ’ എന്നു പേരുള്ള ചെറുഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. പാപ്പാ ഫ്രാന്‍സിസ് താമസിക്കുന്ന ‘സാന്താ മാര്‍ത്താ’ Domus Sanctae Marthae ഭവനത്തില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയാണ് ‘മാത്തര്‍ എക്ലേസിയേ’. അതുകൊണ്ടുതന്നെ രണ്ടുപേരും സഹോദരങ്ങളെപ്പോലെ അടുത്തടുത്തു കാണാറുമുണ്ട്.  

90 വയസ്സു തികഞ്ഞ ദൈവശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ പാപ്പാ റാത്സിങ്കര്‍ ഇപ്പോള്‍ അധികസമയവും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയാണ്ാഗം ചെയ്തനാള്‍ സനും ‍൦്‍റെ ചിന്തകള്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ചതി തിരുത്തന്‍ കൈപ്പടയില്‍ എഴുതി പ്രതികരിച്ചതൊഴിച. 2016-ല്‍ ലളിതമായി കൊണ്ടാടിയ പൗരോഹിത്യത്തിന്‍റെ 60-‍Ɔ൦ വാര്‍ഷികത്തിനുശേഷം പൊതുവേദികളിലൊന്നുംതന്നെ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. അടുത്തകാലത്ത് ഒരു ഇറ്റാലിയന്‍ പത്രം തന്‍റെ ചിന്തകള്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ചതിന് തിരുത്തലായി  ഒരു ചെറിയ കുറിപ്പ് കൈപ്പടയില്‍ പത്രാധിപര്‍ക്ക് എഴുതി പ്രതികരിച്ചതൊഴിച്ചാല്‍ ദൈവശാസ്ത്രത്തില്‍ സഭയുടെ അഗ്രഗണ്യനും വിശാരദനുമായ മുന്‍പാപ്പാ നിശ്ശബ്ദനാണ്.

2011 സെപ്തംബറില്‍ ജര്‍മ്മനിയിലും റോമിലുമായി ഏര്‍ഡര്‍ (Herger Publishing House, Germany) വത്തിക്കാനുമായി ചേര്‍ന്ന് (Vatican Publishing House) റാത്സിങ്കര്‍ രചനകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യ, ചൈന ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍നിന്നുമായി മൂലരചകളും പരിഭാഷകളുമായി 600 വാല്യങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്. അതില്‍ ‘നസ്രായനായ യേശു’ (Jesus of Nazareth, Vol.I) ദൈവശാസ്ത്ര വ്യാഖ്യാന കൃതിയുടെ മലയാള പരിഭാഷയും,  ദൈവവും ലോകവും (God & World) എന്ന ദൈവശാസ്ത്ര പഠനഗ്രന്ഥത്തിന്‍റെ ചൈനിസ് പരിഭാഷയുമുണ്ടായിരുന്നു. 2017 ജനുവരിയില്‍ പുറത്തുവന്ന റാത്സിങ്കര്‍ രചനയാണ് അവസാനപത്രിക, The Last Testaments! പാപ്പാ റാത്സിങ്കറുടെ വ്യക്തിജീവിതത്തിലേയ്ക്ക് ഏറെ വെളിച്ചം വീശുന്ന ഈ അവസാനമൊഴികള്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ പത്രാധിപരായി പ്രസിദ്ധികരിച്ചിട്ടുള്ളതാണ്.  








All the contents on this site are copyrighted ©.