2017-06-23 13:52:00

ജപമാല ദൈവികനന്മകളുടെ ധ്യാനം : പാപ്പാ ഫ്രാന്‍സിസ്


മാള്‍ട്ടയ്ക്ക് അടുത്തുള്ള ഗോസ്സോ ദ്വീപിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന് അയച്ച സന്ദേശത്തിലെ ചിന്താശകലം.

ഒരോ ജപമാലരഹസ്യങ്ങളും മാനവചരിത്രത്തിലേയ്ക്കുള്ള ദൈവത്തിന്‍റെ രംഗപ്രേവശമാണ് വിവരിക്കുന്നതും, ധ്യാനിക്കാന്‍ സഹായിക്കുന്നതും. രക്ഷകരചരിത്രത്തില്‍ ക്രിസ്തുവിനുള്ള ബന്ധം ഈ രഹസ്യങ്ങളിലൂ‍ടെ വെളിപ്പെടുത്തിക്കൊണ്ട് ദൈവം മനുഷ്യകുലത്തോടു കാണിച്ച കാരുണ്യാതിരേകമാണ് അടിസ്ഥാനപരമായി ജപമാല നാം ചൊല്ലുമ്പോള്‍ ചുരുളഴിയുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി.

ക്രിസ്തു നമ്മിലേയ്ക്ക് ഇറങ്ങിവരുന്ന ഏണിപ്പടിയാണ് മറിയം. അതുപോലെ നാം ദൈവത്തിങ്കലേയ്ക്ക് കയിച്ചെല്ലാന്‍ സഹായിക്കുന്ന ചവിട്ടുപടിയുമാണ് അമ്മയുടെ മാതൃകരങ്ങളില്‍ ഇരിക്കുന്ന ക്രിസ്തു. അമ്മ നമുക്കായി നീട്ടിപ്പിടിച്ചിരിക്കുകയാണ്. സന്ദേശത്തില്‍ പാപ്പാ വിശദീകരിച്ചു.

മാള്‍ട്ടയ്ക്കടുത്തുള്ള ഗോസോ ദ്വീപിലെ ജപമാലരാ‍‍ഞ്ജിയുടെ നാമത്തിലുള്ള വിഖ്യാതമായ താ-പീനൂ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ പുനര്‍പ്രതിഷ്ഠാകര്‍മ്മത്തോട് അനുബന്ധിച്ച് ജൂണ്‍ 18-Ɔ൦ തിയതി ഞായറാഴച ഗോസോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് മാരിയോ ഗ്രേക്കിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദിവ്യജനനിയും ഉണ്ണിയേശുവും, സ്നേപകയോഹന്നാന്‍, പൗലോസ് അപ്പസ്തോലന്‍ എന്നിവരുടെ മൊസൈക് ചിത്രീകരണങ്ങളാണ് പ്രധാന അള്‍ത്താരയില്‍ നവമായി പ്രതിഷ്ഠിക്കപ്പെട്ടത്.   മാള്‍ട്ടയ്ക്ക് അടുത്തുള്ള ഗോസോ എന്ന ചെറിയ ദ്വീപിന്‍റെ മലയോരത്തു സ്ഥിതിചെയ്യുന്നതും ഏറെ വിഖ്യാതവും പുരാതനവുമായ ദേശീയ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് താ-പീനൂ! യൂറോപ്പില്‍നിന്നും, ലോകത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്നും ധാരാളമായി ജപമാലരാജ്ഞിയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിച്ചേരുന്നു.

 








All the contents on this site are copyrighted ©.