2017-06-13 16:51:00

‘‘ഉപ്പും പ്രകാശവുമാകുന്ന ക്രിസ്തീയസാക്ഷ്യം നല്‍കുക’’. പാപ്പായുടെ വചനസന്ദേശം


ജൂണ്‍ 13, ചൊവ്വാഴ്ചയില്‍ സാന്താമാര്‍ത്തായിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പണമധ്യേ സുവിശേഷ വായനയെ അടിസ്ഥാനമാക്കി വചനസന്ദേശം നല്‍കിയ ഫ്രാന്‍സീസ് പാപ്പാ, മറ്റുള്ളവര്‍ക്കായി പ്രകാശവും ഉപ്പും ആയിത്തീരുന്ന സ്വന്തജീവിതത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.  'അതെ', 'ഉപ്പ്', 'പ്രകാശം' എന്നീ മൂന്നു പദങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു നല്‍കി യ സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചു:

‘‘പിതാവിന്‍റെ മഹത്വത്തിനുവേണ്ടി യേശു എപ്പോഴും അതെ ആയിരുന്നു. നാമും യേശുവിന്‍റെ ഈ അതേയില്‍ പങ്കുചേരുന്നവരാണ്. എന്തെന്നാല്‍, ആത്മാവിനാല്‍ അഭിഷേകം ചെയ്തു മുദ്രകുത്തപ്പെട്ട വരാണു നാം’’. ദൈവത്തെ മഹത്വപ്പെടുന്നവര്‍ സോളാര്‍ വ്യക്തികളാണെന്നും അവര്‍ മനുഷ്യര്‍ക്കുമുമ്പില്‍ പ്രകാശം പരത്തുന്നവിധം നന്മപ്രവൃത്തികള്‍ ചെയ്യുന്നവരാണെന്നും ഉദ്ബോധി പ്പിച്ച പാപ്പാ ക്രിസ്തുവിനോടു ചേര്‍ന്നുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള കൃപയ്ക്കായി പ്രാര്‍ഥിക്കുവാനുള്ള ആഹ്വാനത്തോടെയാണ് വചനസന്ദേശം അവസാനിപ്പിച്ചത്.

റോമന്‍ കൂരിയ നവീകരണത്തിന്‍റെ ഭാഗമായി പാപ്പാ രൂപം നല്‍കിയ കര്‍ദിനാള്‍സംഘം സമ്മേളിക്കുന്ന ദിനമായതിനാല്‍ അവര്‍ ഒന്‍പതുപേരും പാപ്പായോടൊത്ത് ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു.








All the contents on this site are copyrighted ©.