2017-06-09 10:48:00

പ്രാര്‍ത്ഥനാലയങ്ങള്‍ ആരുടേതായാലും സംരക്ഷിക്കപ്പെടണം


ദേവാലയം ആക്രമച്ചതിനെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസ, കല്‍ക്കട്ട അതിരൂപതാദ്ധ്യക്ഷന്‍റെ പ്രതികരണം.

കല്‍ക്കട്ട അതിരൂപതയുടെ കീഴില്‍, റാണിഘട്ടില്‍ വിശുദ്ധ ലൂക്കായുടെ നാമത്തിലുള്ള ഇടവകദേവാലയം ജൂണ്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച വെളുപ്പിന് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച് കവര്‍ച്ചനടത്തുകയും അശുദ്ധമാക്കുകയും ചെയ്തതിനോടു പ്രതികരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഡിസൂസ ഇങ്ങനെ പ്രസ്താവിച്ചത്.

മതേതര രാഷ്ട്രമായ ഇന്ത്യയിലെ പ്രാര്‍ത്ഥനാലയങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടതായാലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഒരു മതത്തിലെ മൗലികവാദികള്‍ മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനാലയങ്ങള്‍ നശിപ്പിക്കുന്നത് അടിസ്ഥാന മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും, മൗലിക അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കല്‍ക്കട്ടയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷപ്പ് ഡിസൂസ പ്രതിഷേധിച്ചു.

ദേവാലയം തകര്‍ക്കുകയും കവര്‍ച്ചചെയ്യുകയും, വിശുദ്ധവസ്തുക്കള്‍ നശിപ്പിക്കുകയുംചെയ്യുന്ന മതവിദ്വേഷികളുടെ നീചമായ പ്രവൃത്തിയില്‍ താന്‍ അതീവദുഃഖിതനാണ് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. അടുത്തകാലത്ത് ബോംബെ, തെലുങ്കാനാ പ്രവിശ്യകളിലും സംഭവിച്ചിട്ടുള്ളതുപോലെ മൗലികവാദികള്‍ അഴിച്ചുവിടുന്ന അന്ധമായ മതവിദ്വേഷപരമായ പ്രവൃത്തികളുടെ തനിയാവര്‍ത്തനമാണിതെന്ന് ആര്‍ച്ചുബിഷപ്പ് ഡിസൂസ ജൂണ്‍ 8-Ɔ൦ തിയതി ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.