2017-06-07 11:02:00

“ഒരു നിമിഷം സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം ...!” പാപ്പായുടെ അഭ്യര്‍ത്ഥന


പാപ്പാ ഫ്രാന്‍സിസിസ് സമാധാനത്തിനുള്ള പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തി.

ജൂണ്‍ 8-Ɔ൦ വ്യാഴാഴ്ച മദ്ധ്യാഹ്നം 1 മണിക്ക് ലോകത്ത് എവിടെയും എല്ലാവരും ഒരു നിമിഷം സമാധാനത്തിനായി പ്രാര്‍ത്ഥിക്കണം. ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും തമ്മില്‍ സമാധാനത്തില്‍ വര്‍ത്തിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട വലിയ ആവശ്യം ഇക്കാലഘട്ടത്തിലുണ്ട്. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനുള്ള ഈ പൊതുഅഭ്യര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് നടത്തിയത്.

ജൂണ്‍ 7-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ സമാധാനത്തിനുള്ള പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്.

ഇസ്രായേലിന്‍റെ യശശ്ശരീരനായ പ്രസിഡന്‍റ് ഷീമോണ്‍ പേരെസും, പലസ്തീനയുടെ പ്രസിഡന്‍റ് മെഹമൂദ് അബാസും, പാപ്പാ ഫ്രാന്‍സിസും ചേര്‍ന്ന് 2014 ജൂണ്‍ 8-Ɔ൦ തിയതി വത്തിക്കാന്‍ തോട്ടത്തില്‍ നടത്തിയ സമാധാന പ്രാര്‍ത്ഥനാസമ്മേളനത്തിന്‍റെ നാലാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥന പാപ്പാ നടത്തിയത്.

വിഭജിക്കുന്ന ഘടകങ്ങളെ മറികടക്കാന്‍ ഒരുമിപ്പിക്കുന്ന കാര്യങ്ങളെ ആശ്രയിക്കാം, എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന കാഴ്ചപ്പാടാണ്.

 








All the contents on this site are copyrighted ©.