2017-06-06 17:26:00

ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികളുമായി ഒരു സാന്ത്വനസംഗമം


മദ്ധ്യഇറ്റലിയിലെ ഭൂമികുലുക്കത്തിന്‍റെ കെടുതിയില്‍പ്പെട്ട കുട്ടികള്‍ വത്തിക്കാനില്‍

2016 ആഗസ്റ്റില്‍ മദ്ധ്യഇറ്റലിയിലെ മോര്‍ചിയ, കാഷിയ, അക്കുമോളി അമാത്രിചെ, അര്‍ക്വാത്ത, അക്വസാന്താ എന്നീ പട്ടണങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ ഭൂമി കുലുക്കത്തിന്‍റെ കെടുതിയില്‍പ്പെട്ട കുട്ടികളാണ് പാപ്പായെ കാണാന്‍ വത്തിക്കാനിലെത്തിയത്.  ജൂണ്‍ 3-Ɔ൦ തിയതി ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പ്രത്യേക ട്രെയിനില്‍ വത്തിക്കാന്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ കുട്ടികളെ പാപ്പാ ഫ്രാന്‍സിസ് സ്വീകരിച്ചു. കുശലം പറഞ്ഞും, അവരുടെ രീതികളില്‍ ലളിതമായി സംസാരിച്ചും അവര്‍ക്കൊപ്പം ഒരുമണിക്കൂറോളം പാപ്പാ ചെലവഴിച്ചു. 4-നും 14-നും ഇടയ്ക്കു വയസ്സു പ്രായമുള്ള 400-ല്‍ അധികം കുട്ടികളാണ് പാപ്പായ്ക്കൊപ്പം  വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഗമിച്ചത്. ചെറിയ കുട്ടുകളുടെ മാതാപിതാക്കളും, ചിലരുടെ അദ്ധ്യാപകരും ഇടവക വികാരിമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

കുട്ടിളോട് സംസാരിക്കുന്നതിനെക്കാള്‍ അവരെ കേള്‍ക്കാനാണ് ഇഷ്ടമെന്നു പറഞ്ഞ പാപ്പാ, അവരെ തന്‍റെ പക്കലേയ്ക്കു വിളിച്ചു. നഷ്ടമായ തങ്ങളുടെ നാടിനെയും, വീടിനെയും, മാതാപിതാക്കളെയും സഹോദരങ്ങളെയുംകുറിച്ച്  അവരുടേതായ അനുഭവങ്ങള്‍ അവരുടെ ശൈലിയില്‍ മൈക്കിലൂടെ കുട്ടികള്‍ പങ്കുവച്ചു.

ഭൂകമ്പത്തിന്‍റെ കെടുതിയില്‍ കഴിയുന്ന ഇറ്റലിക്കാരായ കൂട്ടികളെ സന്ത്വനപ്പെടുത്താന്‍  സമപ്രായക്കാരായ ബ്രസീലിയന്‍ കുട്ടുകളുടെ സംഗീതപരിപാടിയും കൂടിക്കാഴ്ചയ്ക്ക് പകിട്ടേകി.  ബസീലിലെ റിയോ നഗരപ്രാന്തത്തില്‍നിന്നും എത്തിയ കുട്ടികളുടെ ബാന്‍ഡ്, “മാരേ ദോ അമഞ്ഞാ...” Mare do Amanha  ‘നാളെയുടെ തരംഗങ്ങളെ ’ന്ന് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍ത്ഥം വരുന്ന  തന്ത്രിവാദ്യക്കാരായ 23 കുട്ടികളുടെ സംഗീതസഖ്യം കൂട്ടായ്മയ്ക്ക് ഉണര്‍വ്വും ഉന്മേഷവുമേകി. സ്കൂള്‍ പഠനത്തോടൊപ്പം, പത്തു വര്‍ഷത്തെ തീവ്രമായ സംഗീത പരിശീലനത്തിനുശേഷം രാജ്യാന്തര പര്യടത്തിന് ഇറങ്ങിയ  “മാരേ ദോ അമാഞ്ഞാ” കുട്ടികള്‍ വത്തിക്കാനില്‍ പാപ്പായെ കാണാന്‍ എത്തിയതായിരുന്നു. 








All the contents on this site are copyrighted ©.