2017-06-03 12:43:00

സ്നേഹിക്കുക, കാരുണ്യംകാട്ടുക, സുവിശേഷം എത്തിച്ചുകൊടുക്കുക


സകലരേയും സ്നേഹിക്കുകയും കാരുണ്യം കാട്ടുകയും ചെയ്തുകൊണ്ട് സുവിശേഷം സകലര്‍ക്കും എത്തിച്ചുകൊടുക്കാന്‍ പാപ്പാ പ്രേഷിതരെ ആഹ്വാനം ചെയ്യുന്നു.

പി ഒ എം, അഥവാ, പോം,(POM- PONTIFICIE OPERE MISSIONARIE) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന പൊന്തിഫിക്കല്‍ പ്രേഷിതപ്രവര്‍ത്തന സംഘടനകളുടെ വത്തിക്കാനില്‍ മെയ് 29 മുതല്‍ ജൂണ്‍ 3 വരെ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ 170 ഓളം പേരുടെ സംഘത്തിന് ശനിയാഴ്ച (03/06/17) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജീവിത വിശുദ്ധി, നവീകൃത ജീവിതം പ്രേഷിതദൗത്യത്തില്‍ അനിവാര്യമാണെന്ന് പ്രസ്താവിച്ച പാപ്പാ നവീകരണത്തിന് ഹൃദയപരിവര്‍ത്തനം ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു,

കൂടുതല്‍ ആവശ്യത്തിലിരിക്കുന്ന സഭകള്‍ക്ക് പാപ്പായുടെ നാമത്തില്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതോ ആ സഭകള്‍ക്കുവേണ്ടി പാപ്പായുടെ നാമത്തില്‍ ധനസമാഹരണം നടത്തുന്നതോ ആയ സംഘടനയായി പൊന്തിഫിക്കല്‍ പ്രേഷിതപ്രവര്‍ത്തനം പലപ്പോഴും ചുരുങ്ങുന്നതില്‍ തനിക്കുള്ള ആശങ്കയും പാപ്പാ അറിയിച്ചു.

2019-Ͻ൦ ആണ്ടിലെ ഒക്ടോബര്‍ മാസം പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനുമുള്ള പ്രത്യേക സമയമായി പ്രഖ്യാപിക്കണമെന്ന പോമിന്‍റെ അഭ്യര്‍ത്ഥന താന്‍ സ്വീകരിച്ചതായും  പാപ്പാ വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.